ലക്ഷത്തിലേറെ ആളുകള്‍: ഭരണകൂടത്തിന് താക്കീതായി ഇന്നത്തെ പ്രകടനം

ഡബ്ലിന്‍: അബോര്‍ഷന്‍ റഫറണ്ടം മെയില്‍ നടക്കാനിരിക്കെ ഗര്‍ഭസ്ഥ ശിശുവിന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ ഇന്ന് ഡബ്ലിനില്‍ നടന്ന പ്രതിഷേധ റാലി ജനശ്രദ്ധ ആകര്‍ഷിക്കുന്നതായിരുന്നു. ഒരുലക്ഷത്തിലധികം ആളുകള്‍ പ്രോലൈഫ് പ്രചരണ പരിപാടിയില്‍ പങ്കെടുത്തതോടെ ഗര്‍ഭഛിദ്രം നിയമവിധേയമാക്കാനുള്ള ഭരണകൂടത്തിന്റെ തീരുമാനത്തിന് നേരെയുള്ള ശക്തമായ താക്കീതായി മാറി ഇന്നത്തെ പ്രോലൈഫ് റാലി.

SAVE THE 8 TH എന്ന ബാനറില്‍ വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ക്കാണ് അയര്‍ലന്‍ഡ് ഇന്ന് സാക്ഷ്യം വഹിച്ചത്. രാജ്യം മുഴുവന്‍ നടന്ന പ്രോലൈഫ് ക്യാംപെയ്നര്‍മാര്‍ ലിംസ്റ്റാര്‍ ഹൗസിന് പുറത്തുള്ള മെറിയോണ്‍ സ്‌ക്വയറില്‍ ഒത്തുചേരുകയായിരുന്നു. നേഴ്സുമാരും ഡോക്ടര്‍മാരും അടങ്ങുന്ന സംഘങ്ങളും പ്രോലൈഫിന്റെ ഭാഗമായത് ഈ പ്രതിഷേധ പ്രകടനത്തിന്റെ പ്രസക്തി വര്‍ധിപ്പിച്ചു. ഗര്‍ഭസ്ഥ ശിശുവിനെ ഭരണഘടനാ സംരക്ഷണം ലഭിക്കുന്ന നിയമ ഭേദഗതി ഇല്ലാതാക്കുന്നതിന് ഭൂരിപക്ഷം ആരോഗ്യ വിദഗ്ദ്ധരും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ചുള്ള വ്യക്തമായ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സിറ്റിസണ്‍ അസംബ്ലിയിലും ടി.ഡിമാര്‍ക്ക് നേരിട്ടും കൈമാറിയിട്ടും അനിയന്ത്രിതമായ അബോര്‍ഷന്‍ നിയമ നടപടികളിലേക്ക് കടക്കുന്ന ഭരണകൂടത്തിന്റെ തീരുമാനങ്ങള്‍ക്കെതിരായുള്ള ശക്തമായ മുന്നറിയിപ്പാണ് ഇന്ന് നടന്ന റാലി സൂചിപ്പിക്കുന്നത്.

അബോര്‍ഷന്‍ നിയമങ്ങള്‍ എടുത്തുകളയുന്നത് വന്‍തോതിലുള്ള ദുരുപയോഗങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന മുന്നറിയിപ്പ് എച്ച്.എസ്.ഇ-യും വ്യക്തമാക്കിയിരുന്നു. ജനഹിതമല്ലാത്ത തീരുമാനങ്ങളുമായി മന്ത്രിസഭ മുന്നോട്ട് പോയാല്‍ വരും ദിവസങ്ങളിലും ശക്തമായ ജനപങ്കാളിത്തത്തോടെ സമരം നടത്തുമെന്ന അറിയിപ്പാണ് പ്രോലൈഫ് നല്‍കുന്നത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: