ജീവന് വേണ്ടിയുള്ള റാലിയില്‍ അണിനിരന്നത് ഒരുലക്ഷത്തിലധികം പേര്‍.

ഡബ്ലിന്‍: ഡബ്ലിനില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രോലൈഫ് റാലിയില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്. അയര്‍ലണ്ടില്‍ ജീവന് വേണ്ടി സമരം നടത്താന്‍ ഒരുലക്ഷത്തില്‍ അധികം ആളുകള്‍ ആണ് അണിചേര്‍ന്നിരിക്കുന്നത്. അബോര്‍ഷന്‍ നിയമവിധേയമാക്കുന്നതിനെ എതിര്‍ക്കുന്നവരുടെ എണ്ണം കൂടിവരുന്ന കാഴ്ചയാണ് ഡബ്ലിനില്‍ കാണാന്‍ കഴിയുന്നത്.

ഗര്‍ഭസ്ഥ ശിശുവിന്റെ അവകാശ സംരക്ഷണം ആവശ്യപ്പെടുന്ന പ്രക്ഷോഭങ്ങള്‍ക്ക് നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യ ജീവന് വിലകല്പിക്കുന്നവര്‍ എല്ലാം തന്നെ ഈ റാലിയുടെ ഭാഗമാകണമെന്ന് പ്രോലൈഫ് പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥന നടത്തിയിരുന്നു. അയര്‍ലണ്ടിലെ ഭൂരിപക്ഷം വരുന്ന കത്തോലിക്കാ സമൂഹവും, മത-ഇതര സംഘടനകളും എല്ലാം തന്നെ പ്രോലൈഫ് പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍ പിന്തുണയാണ് നല്കിക്കൊണ്ടിരിക്കുന്നത്.

എട്ടാം ഭരണഘടനാ ഭേദഗതി എടുത്തുകളയാന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ തുടരുമ്പോള്‍ ഇതിനെതിരെ ഉള്ള ജനവികാരമാണ് ഇപ്പോള്‍ ഡബ്ലിനില്‍ നിന്നും കാണാന്‍ കഴിയുന്നത്. സീറോ മലബാര്‍ സഭയുടെ നേതൃത്വത്തിലുള്ള മലയാളി സംഘവും ജീവന് വേണ്ടിയുള്ള പോരാട്ടത്തില്‍ സജീവ പങ്കാളികളാവുന്നുണ്ട്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: