യു.എസ് വിസക്ക് ഇനി സോഷ്യല്‍ മീഡിയ ഹിസ്റ്ററിയും സമര്‍പ്പിക്കേണ്ടി വരും

വാഷിങ്ടണ്‍: യു.എസ് വിസ അപേക്ഷകരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനൊരുങ്ങി ട്രംപ് ഭരണകൂടം. വ്യക്തികളുടെ മുമ്പുണ്ടായിരുന്ന ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം, സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകള്‍ എന്നിവയെല്ലാം പരിശോധനക്ക് വിധേയമാക്കാനാണ് നീക്കം. രാജ്യത്തിന് ഭീഷണിയായേക്കുന്നവരുടെ വരവിനെ തടയുകയാണ് ഇതിലുടെ യു.എസ് ലക്ഷ്യമിടുന്നത്.

നോണ്‍ ഇമിഗ്രന്റ് വിസക്ക് അപേക്ഷിക്കുന്നവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടുമെന്നാണ് യു.എസ് ഭരണകൂടം അറിയിച്ചിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളുടെ വിവരങ്ങളോടൊപ്പം കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇവര്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പറുകളുടെ വിവരങ്ങളും നല്‍കണം. ഇതിനോടൊപ്പം വിസ അപേക്ഷകനെ എതെങ്കിലും രാജ്യത്ത് നിന്ന് പുറത്താക്കിയോ, കുടുംബത്തിലെ ആരെങ്കിലും തീവ്രവാദ കേസില്‍ പ്രതിയായിരുന്നോ തുടങ്ങിയ കാര്യങ്ങളും യു.എസ് ഭരണകൂടം തേടും.

യു.എസില്‍ ഡോണള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതോടെയാണ് വിസ ചട്ടങ്ങള്‍ കൂടതല്‍ കര്‍ശനമാക്കിയത്. അതിവേഗത്തില്‍ വിസ നല്‍കുന്ന സംവിധാനത്തിന് പല തവണ ട്രംപ് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. എച്ച് 1 ബി വിസ നല്‍കുന്നതിലും യു.എസ് നിയന്ത്രണങ്ങള്‍ കൊണ്ടു വന്നിരുന്നു.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: