അമേരിക്കന്‍ തീരത്തിന് കാവല്‍ നില്‍ക്കാന്‍ അത്യാധുനിക സാങ്കേതിക മികവില്‍ പുതിയ ഡ്രോണ്‍

വാഷിംഗ്ടണ്‍: യു.എസ് തീരം കാക്കാന്‍ MUX (Marine Air Ground Task Force Unmanned Aircrafts) ഉടന്‍ എത്തും. വന്‍ ആയുധ ശേഖരം വഹിക്കാന്‍ ശേഷിയുള്ള പുതിയ ഡ്രോണ്‍ മറൈന്‍ കോര്‍പസ്‌ന്റെ സഹായത്തിനാണ് എത്തുന്നത്. ശത്രുവിനെ തിരിച്ചറിഞ്ഞ് സ്വന്തമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സാങ്കേതിക തികവോടെയാണ് ഇതിന്റെ രൂപകല്‍പ്പന.

കപ്പലില്‍ നിന്നും നേരിട്ട് തൊടുത്തുവിടാവുന്ന ഈ ഡ്രോണ്‍ ആണവ മിസൈലുകളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ ശേഷിയുള്ളതായിരിക്കും. തടസങ്ങള്‍ മനസിലാക്കി വഴിമാറാന്‍ സാധിക്കുന്ന MUX പൈലറ്റ് ഇല്ലാതെ തന്നെ സ്വയം നിയന്ത്രിക്കാന്‍ കഴിയുന്ന ഡ്രോണ്‍ വിഭാഗത്തിലുള്ളതാണ്. യുദ്ധ കപ്പലുകളിലും, യു.എച്ച്-1Y Venom ഹെലികോപ്ടറുകളിലും ഘടിപ്പിക്കാവുന്ന ഈ ഡ്രോണിന് 700 നോട്ടിക്കല്‍ മൈല്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും.

മറ്റൊരു എയര്‍ക്രാഫ്റ്റില്‍ നിന്നും ഇന്ധനം ശേഖരിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ 30,000 അടി ഉയരത്തില്‍ വരെ പറന്നുയരാന്‍ MUX-നു കഴിയും. കരഭാഗത്ത് നിലം തൊടാന്‍ പ്രത്യേക റണ്‍വേ പോലും ആവശ്യമില്ലാത്ത MUX കടല്‍ സംരക്ഷണത്തിന് മാത്രമല്ല കരയിലും പ്രയോജനപ്പെടുത്താന്‍ സാധിക്കും. നിലവില്‍ യു.എസ്സിന്റെ പക്കലുള്ള ഡ്രോണുകളെക്കാള്‍ ഇരട്ടി പ്രവര്‍ത്തന ക്ഷമത പ്രതീക്ഷിക്കുന്ന MUX യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും ചെന്നെത്താന്‍ സാധിക്കാത്ത പ്രദേശങ്ങളില്‍ വളരെ വൈദഗ്ധ്യത്തോടെ ചെന്നെത്താന്‍ ശേഷിയുള്ളതാണ്.

https://www.youtube.com/watch?v=5qZ-DkHrySc

ഡികെ

Share this news

Leave a Reply

%d bloggers like this: