ഇസ്രയേലിനെതിരെയുള്ള സാമ്പത്തിക ഉപരോധത്തിന് ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന്റെ പിന്തുണ

ഡബ്ലിന്‍: പാലസ്തീന് നേരെയുള്ള ഇസ്രായേല്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇസ്രായേലിന് മേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍. ഉപരോധത്തെ തുടര്‍ന്ന് വെസ്റ്റ് ബാങ്കിലുള്ള Hewlett Packard-ആയിട്ടുള്ള ബിസിനസ് ഉടമ്പടികള്‍ അവസാനിപ്പിക്കാനും കൗണ്‍സിലില്‍ ധാരണയായി. ജറുസലേമിന്റെ ഭാവിയെ സംബന്ധിച്ചുള്ള പലസ്തീന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ഡബ്ലിന്‍ മേയര്‍ മൈക്കല്‍ മാക് ഡോണക്ക് ഇന്ന് പലസ്തീന്‍ സന്ദര്‍ശനത്തില്‍ ആണ്.

ഇസ്രേയേല്‍ പലസ്തീന്‍ സമാധാന ചര്‍ച്ചകള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കാന്‍ കൗണ്‍സില്‍ തീരുമാനിച്ചിരിക്കുകയാണ്. പാലസ്തീന് മുകളില്‍ ഇസ്രായേല്‍ നടത്തുന്ന നര വേട്ടയെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കി. എന്നാല്‍ ജറുസലേമിലെ സമാധാനത്തിന്റെ പ്രതീകമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗം തീരുമാനമെടുത്തു.

ഡികെ

Share this news

Leave a Reply

%d bloggers like this: