വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഗര്‍ഭാശയ ക്യാന്‍സര്‍ പരിശോധനയില്‍ അപാകത; രോഗമില്ലെന്ന് കണ്ടെത്തിയവരില്‍ പലരും ഇന്ന് രോഗികള്‍

ഡബ്ലിന്‍: ഗര്‍ഭാശയമുഖ ക്യാന്‍സറുമായി ബന്ധപ്പെട്ട പരിശോധനയില്‍ അപാകത കണ്ടെത്തി. ക്യാന്‍സര്‍ സ്‌ക്രീനിങ്ങിന് വിധേയരായ ഇരുനൂറിലധികം സ്ത്രീകളില്‍ പിന്നീട് രോഗബാധ കണ്ടെത്തിയതോടെയാണ് പരിശോധനയില്‍ പിശക് ഉണ്ടെന്ന് തെളിഞ്ഞത്. നാഷണല്‍ സ്‌ക്രീനിങ് പ്രോഗ്രാമിന്റെ ഭാഗമായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് Smear Test-നു വിധേയരായവര്‍ക്കാണ് ദുരനുഭവമുണ്ടായത്. പരിശോധയില്‍ 30 ശതമാനം പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ലെന്നായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്. എന്നാല്‍ 4 വര്‍ഷങ്ങള്‍ക്കിടയില്‍ ഇവരില്‍ പലരും ചികിത്സയിലാവുകയായിരുന്നു.

ഗര്‍ഭാശയമുഖ ക്യാന്‍സര്‍ ആരംഭത്തില്‍ തന്നെ കണ്ടെത്താന്‍ കഴിയുന്ന റെസ്റ്റാന്‍ Smear Test. ഇതിലൂടെ ഗര്‍ഭാശയ കോശങ്ങളില്‍ രോഗലക്ഷണങ്ങള്‍ നേരത്തെ അറിയാന്‍ കഴിയും. ലക്ഷണങ്ങള്‍ കണ്ടെത്തിയവര്‍ക്ക് പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാനും കഴിയുന്ന അര്‍ബുദബാധകളിലൊന്നാണ് സ്ത്രീകളില്‍ മാത്രം കാണപ്പെടുന്ന ഈ ക്യാന്‍സര്‍ ബാധ. എന്നാല്‍ പരിശോധനയില്‍ പിഴവ് കണ്ടെത്തിയത് നൂറ് കണക്കിന് രോഗികളെ മരണത്തിന്റെ വക്കോളമെത്തിച്ചിരിക്കുകയാണ്.

ഇതില്‍ സുപ്രധാന കേസായിരുന്നു വിക്കി ഫെലാന്‍ എന്ന സ്ത്രീയുടേത്. രണ്ടു കുട്ടികളുടെ അമ്മയായിരുന്നു വിക്കിക്ക് 2011-ല്‍ നടത്തിയ Smear Test-ല്‍ അര്‍ബുദ ബാധ ഇല്ലെന്നായിരുന്നു പരിശോധനാ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രണ്ട് വര്‍ഷം പിന്നിട്ടപ്പോള്‍ ഇവര്‍ രോഗം ബാധിച്ച് ഗുരുതരമായ അവസ്ഥയിലേക്ക് മാറുകയായിരുന്നു. പരിശോധന പൂര്‍ത്തിയാക്കിയ യു.എസ് ലാബിനെതിരെ വിക്കി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വ്യാജ പരിശോധന ഫലം മൂലം രോഗിയുടെ ജീവന്‍ വരെ അപകടത്തിലായ കേസില്‍ 2.5 മില്യണ്‍ യൂറോ നഷ്ടപരിഹാരമാ നല്‍കാനും കോടതി ഉത്തരവിറക്കി.

അര്‍ബുദ പരിശോധനയുമായി ബന്ധപ്പെട്ട് ആരോപണം ഉയരുന്നത് എച്ച്.എസ്.ഇ-ക്കും ആരോഗ്യ മന്ത്രിക്കും നേരെയാണ്. രാജ്യത്ത് സ്ഥാനാര്‍ബുദവുമായി ബന്ധപ്പെട്ടും ഇത്തരം വ്യാജ പരിശോധനാ ഫലങ്ങള്‍ പല സ്ത്രീകളുടെയും ആരോഗ്യം അപകടപ്പെടുത്തുന്നുണ്ട്. നിലവാരമില്ലാത്ത ലാബുകള്‍ക്ക് അനുമതി നല്‍കുന്നത് ഉള്‍പ്പെടെ എച്ച്.എസ്.ഇ-യുടെ ഭാഗത്തു നിന്നും ഉണ്ടാവുന്ന വീഴ്ചകള്‍ രാജ്യത്ത് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ചെറുതല്ല.

എ എം

Share this news

Leave a Reply

%d bloggers like this: