സമ്പദ് വ്യവസ്ഥയില്‍ പുത്തന്‍ ഉണര്‍വ്; അയര്‍ലണ്ടില്‍ ഈ വര്‍ഷം എത്തുന്നത് 400-ല്‍ പരം ആഡംബര കപ്പലുകള്‍

ഡബ്ലിന്‍: യൂറോപ്പ്-അമേരിക്കന്‍ ഭാഗങ്ങളില്‍ നിന്നും ഈ വര്‍ഷം അയര്‍ലണ്ടില്‍ 400-ല്‍ പരം ആഡംബര കപ്പലുകള്‍ എത്തും. ഡബ്ലിന്‍, കോര്‍ക്ക് തുറമുഖങ്ങളിലൂടെ ലക്ഷക്കണക്കിന് വിദേശ സഞ്ചാരികള്‍ ആയിരിക്കും ഈ വര്‍ഷം അയര്‍ലണ്ടില്‍ എത്തുന്നത്. മറീന, ജര്‍മന്‍ ലൈനര്‍, പെസഫിക് പ്രിന്‍സസ് തുടങ്ങി പതിനായിരക്കണക്കിന് യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള കപ്പലുകള്‍ ആണ് അയര്‍ലന്‍ഡ് തീരത്ത് എത്തുക.

ഡബ്ലിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ കണക്കനുസരിച്ച് കപ്പല്‍ വഴി എത്തുന്ന സഞ്ചാരികളുടെ നിരക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 30 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. സീസണ്‍ ആരംഭിക്കുന്നതോടെ ഐറിഷ് നഗരങ്ങളില്‍ വിനോദ സഞ്ചാരികള്‍ക്കായി സംഗീത നിശകളും മറ്റു കലാ സാംസ്‌കാരിക പ്രദര്‍ശനങ്ങളും ഉണ്ടാകും. അയര്‍ലണ്ടിന്റെ തനത് രുചിക്കൂട്ടുകളും സഞ്ചാരികളെ വരവേല്‍ക്കും.

ഈ വര്‍ഷം സാമ്പത്തിക മേഖലയില്‍ വന്‍ തോതിലുള്ള മുന്നേറ്റം ഉണ്ടാക്കാന്‍ പോന്നതാണ് വിനോദ സഞ്ചാര മേഖല. കര-നാവിക-വ്യോമ മാര്‍ഗങ്ങളിലൂടെ സഞ്ചാരികളുടെ പ്രവാഹമായിരിക്കും ഈ വര്‍ഷം അനുഭവപ്പെടുക.

എ എം

Share this news

Leave a Reply

%d bloggers like this: