ഊഷ്മാവ് മൈനസ് ഡിഗ്രിയിലേക്ക് കടന്നേക്കും

ഡബ്ലിന്‍: അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ മുന്നറിയിപ്പ്. അലിസ്റ്റര്‍, മണ്‍സ്റ്റര്‍ ഭാഗങ്ങളില്‍ മഴയോട് കൂടിയ ഇടിമിന്നലും പ്രതീക്ഷിക്കാം. വെയിലും, മഴയും മാറി മാറി വരുന്ന കാലാവസ്ഥ ഒരാഴ്ചയോളം തുടരും. വടക്കന്‍ കൗണ്ടികളില്‍ രാത്രി താപനില മൈനസ് ഡിഗ്രിയിലെത്തിയേക്കും.

രാജ്യത്തെ കൂടിയ താപനില 10-നും 13 ഡിഗ്രിക്കും ഇടയില്‍ രേഖപ്പെടുത്തി. മേയ് മാസം വന്നെത്തുന്നതോടെ ചൂട് കൂടുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഈ വാരാന്ത്യം വരെ സമ്മിശ്രമായ കാലാവസ്ഥ തുടരും.

എ എം

Share this news

Leave a Reply

%d bloggers like this: