യൂറോപ്പിന് പുറത്തുള്ള ഭവന രഹിതര്‍ ഹോംലെസ്സ് പട്ടികയ്ക്ക് പുറത്ത്

ഡബ്ലിന്‍: ഭവന രഹിതരുടെ എണ്ണം കുറച്ചുകാണിക്കാനുള്ള ഹൗസിങ് മന്ത്രാലയത്തിന്റെ പുതിയ തന്ത്രം പാളുന്നു. യൂറോപ്പുകാര്‍ അല്ലാത്തവരെ ഹോംലെസ്സ് ലിസ്റ്റില്‍ നിന്നും ഒഴിവാക്കാനുള്ള നിര്‍ദ്ദേശം കൗണ്ടി കൗണ്‌സിലുകള്‍ക്ക് നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൗണ്ടി കൗണ്‍സിലിന്റെ ഭവന രഹിത പട്ടികയില്‍ തുടരുന്നവരാണെങ്കിലും യൂറോപ്പുകാര്‍ അല്ലെങ്കില്‍ ഒഴിവാക്കണമെന്ന നിര്‍ദ്ദേശം നല്‍കിയെന്നാണ് സൂചന.

അയര്‍ലണ്ടില്‍ നിലവില്‍ പതിനായിരം പേര്‍ വീടില്ലാത്തവരായി കണക്കാക്കപ്പെടുന്നു. ഇവരില്‍ രണ്ടായിക്കാരത്തോളം പേര്‍ ദീര്‍ഘനാളായി ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമാണ്. ഇതിന്റെ ഭാഗമായിരുന്നിട്ടും കഴിയുന്നത്ര ആളുകളെ ഭവന രഹിത ലേബലിന്റെ പുറത്തുകൊണ്ടുവരികയാണ് ലക്ഷ്യം. ഹൗസിങ് മന്ത്രാലയത്തിന്റെ നടപടി നിരാശാജനകമാണെന്ന് ഫോക്കസ് അയര്‍ലന്‍ഡ് ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

ദീര്‍ഘകാലം അയര്‍ലണ്ടില്‍ താമസിച്ച് വരുന്നവര്‍ ആണെങ്കിലും യൂറോപ്പുകാര്‍ അല്ല എന്നതിന്റെ പേരില്‍ അവഗണിക്കപ്പെടുന്നത് ഉചിതമല്ലെന്നാണ് ഇത്തരം സംഘടനകള്‍ പറയുന്നത്. ഈ തരംതിരിവിനെതിരെ ഭവന മന്ത്രിക്ക് നേരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. രാജ്യത്തെ ഭവന രഹിത പ്രസ്ഥാനങ്ങളും സംഘടനകളും ഇതിന്റെ വിശദീകരണം ആവശ്യപ്പെട്ടു.

യൂറോപ്പുകാര്‍ അല്ലാത്തവരെ ഭവന രഹിത പട്ടികയില്‍ നിന്നും ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട ഊര്‍ജ്ജിത ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് വാര്‍ത്തകള്‍ ചോര്‍ന്നത്. വാര്‍ത്ത പുറത്ത് വന്നതോടെ ഹൗസിങ് കമ്മിറ്റിയുടെ അടിയന്തര യോഗം വിളിച്ചുചേര്‍ക്കാന്‍ സിന്‍ഫിന്‍ ആവശ്യപ്പെട്ടു. അര്‍ഹരായവരെ ഒഴിവാക്കിക്കൊണ്ട് ഭവന രഹിത പട്ടിക കുറച്ചുകാണിക്കുന്നതിനെതിരെ മന്ത്രിമാരില്‍ ഒരു വിഭാഗം കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഭരണകക്ഷിയുടെ പ്രതിച്ഛായക്ക് കോട്ടം തട്ടുന്ന തീരുമാനം പുനഃപരിശോധിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. പ്രശ്‌നത്തില്‍ പ്രധാനമന്ത്രി ലിയോ വരേദ്കര്‍ നേരിട്ട് ഇടപെട്ടേക്കും.

 

Share this news

Leave a Reply

%d bloggers like this: