എസ്സെന്‍സ് അയര്‍ലണ്ടിന്റെ രൂപീകരണ യോഗം മെയ് 19 ന് ലൂക്കനില്‍ ;ഐറിസെന്‍സ്’ 18 ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി..

ഡബ്ലിന്‍: കേരളത്തിലെ പ്രശസ്തനായ ശാസ്ത്ര പ്രചാരകനും പ്രഭാഷകനുമായ സി രവിചന്ദ്രന്റെ അയര്‍ലന്‍ഡ് സന്ദര്‍ശന ത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി .ഐറിസെന്‍സ് ’18 എന്ന് പേരിട്ടിരിക്കുന്ന പ്രോഗ്രാമില്‍ അദ്ദേഹം ‘ജനനാനന്തര ജീവിതം ‘എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തും .തുടര്‍ന്ന് അദ്ദേഹത്തോട് ചോദ്യങ്ങള്‍ ചോദിക്കുവാനുള്ള അവസരവുമുണ്ട് .

മെയ് 27 ഞായറാഴ്ച താലയിലുള്ള പ്ലാസ ഹോട്ടലില്‍ വച്ച് വൈകീട്ട് 5 മണിക്ക് ആരംഭിക്കുന്ന ഈ പരിപാടി പുതുതായി ‘എസ്സെന്‍സ് അയര്‍ലണ്ട് ‘ എന്ന പേരില്‍ അയര്‍ലണ്ടില്‍ രൂപം കൊള്ളുന്ന സയന്‍സ് ക്ലബാണ് , സംഘടിപ്പിക്കുന്നത് .എസ്സെന്‍സ് അയര്‍ലണ്ടിന്റെ ഭാവി പരിപാടികളും മറ്റും തീരുമാനിക്കുന്നതിനായി ഈ മാസം 19 ശനിയാഴ്ച ലൂക്കനിലെ Ballyowen Communtiy  Center ല്‍ വച്ച് വൈകിട്ട് 5:30 ന് സംഘടിപ്പിച്ചിരിക്കുന്ന പൊതുയോഗത്തിലേക്ക് മാനവിക ശാസ്ത്ര ആഭിമുഖ്യമുള്ള എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു .

കേരളം ഇന്നോളം കണ്ടിട്ടില്ലാത്ത വിധത്തില്‍ യുവ തലമുറക്കും പഴയ തലമുറയ്ക്കും ശാസ്ത്ര യുക്തി ബോധം ഏറ്റവും ലളിതമായ രീതിയില്‍ പറഞ്ഞു തരുന്നതിലും മുഖ്യധാരാ മാധ്യമങ്ങള്‍ മുഖം തിരിച്ച യുക്തി ചിന്തക്കു പൊതു സമൂഹത്തിനു മുന്‍പില്‍ സ്വീകാര്യത വരുത്തുന്നതിലും സി രവിചന്ദ്രന്‍ നല്‍കിയ സംഭാവന അതുല്യമാണ് . മരണം ,രോഗം, വേര്‍പാട്, ദാരിദ്ര്യം തുടങ്ങി മനുഷ്യന്റെ അനിശ്ചിതത്ത്വത്തോടുള്ള ഭീതിയില്‍ കെട്ടിപൊക്കിയവയാണ് സമൂഹത്തിലെ അന്ധവിശ്വാസങ്ങളില്‍ അധികവും .ഈ ഭയവും നിസ്സഹായതയും ചൂഷണം ചെയ്യാന്‍ മടിയില്ലത്തൊരു വിഭാഗം മറുപുറത്തുണ്ടാകുമ്പോള്‍ ദൂഷ്യഫലങ്ങള്‍ ഇരട്ടിക്കും .സി. രവിചന്ദ്രന്‍ മുന്നോട്ടു വയ്ക്കുന്ന മാനവിക സ്വതന്ത്ര ശാസ്ത്ര ചിന്തകള്‍ ഇന്നത്തെ സമൂഹത്തിലെ ദുരഭിമാന കൊല , ജാതി, അന്ധ വിശ്വാസങ്ങള്‍ തുടങ്ങി എത്രയോ അനാചാരങ്ങള്‍ക്കുള്ള ഒറ്റമൂലിയാണ് .ഇന്നലെ ചെയ്ത അബദ്ധങ്ങള്‍ ഇന്നത്തെ ആചാരവും നാളത്തെ ശാസ്ത്രവും ആയി മാറാതിരിക്കാന്‍ കാവല്‍ നില്‍ക്കാനും ആ സന്ദേശം സമൂഹത്തില്‍ പ്രചരിപ്പിക്കുവാനും നമുക്ക് കടമയുണ്ട് .

നല്ല നാളെക്കായി ഒരുമിച്ചു നീങ്ങാന്‍ ‘എസ്സെന്‍സ് അയര്‍ലണ്ടി’ന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ള എല്ലാ മനുഷ്യസ്‌നേഹികളെയും ഈ രൂപീകരണ യോഗത്തിലേക്ക് സ്വാഗതം ചെയുന്നു .

കൂടുതല്‍ വിവരങ്ങള്‍ ? www.facebook.com/esSENSEIreland
എന്ന ഫേസ്ബുക്ക് പേജിലും കൂടാതെ താഴെ കാണുന്ന നമ്പരിലും ലഭ്യമാണ്.

0872263917
0879289885
0894052681

Share this news

Leave a Reply

%d bloggers like this: