സ്‌കൂള്‍ പരിധിയില്‍ ഫാസ്റ്റ് ഫുഡ് നിരോധനം: വിക്ലോ കൗണ്ടി കൗണ്‍സിലിനെ തേടി അംഗീകാരം

വിക്ലോ : സ്‌കൂളുകളുടെ 400 മീറ്റര്‍ പരിധിയില്‍ ഫാസ്റ്റ്ഫുഡിന് നിരോധനം ഏര്‍പ്പെടുത്തിയ വിക്ലോ കൗണ്ടി കൗണ്‍സിലിന് ഈ വര്‍ഷത്തെ നോ ഫ്രൈ സോണ്‍ അവാര്‍ഡ്. വിക്ലോയില്‍ മൂന്ന് സ്‌കൂളുകളുടെ സമീപത്തായി ടേക്ക് എവേ ആരംഭിക്കാന്‍ പദ്ധതിയിട്ട മെക് ഡൊണാള്‍ഡ് റെസ്റ്റോറന്റ് ഗ്രൂപ്പിന് എതിരെ ആരംഭിച്ച പ്രസ്ഥാനമാണ് ‘നോ ഫ്രൈ സോണ്‍ ഫോര്‍ സ്‌കൂള്‍സ്.’ റെറ്റോറെന്റിനു നിര്‍മ്മാണ അനുമതി ലഭിച്ചെങ്കിലും ഗ്രെയ്സ്റ്റോണ്‍ റെസിഡന്റ്സ് അസോസിയേഷന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് റെസ്റ്റോറന്റ് സ്‌കൂള്‍ പരിധിക്ക് പുറത്തു ആരംഭിക്കണമെന്ന് കൌണ്‍സില്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

വിക്ലോ കൗണ്ടി കൗണ്‍സിലിന്റെ 2016 മുതല്‍ 2022 വരെയുള്ള കൗണ്ടി ഡെവലപ്‌മെന്റ് പ്ലാനിങ്ങില്‍ ഫാസ്റ്റ് ഫുഡ് ഭക്ഷണ ശാലകള്‍ക് സ്‌കൂള്‍ പരിധിയില്‍ കര്‍ശന നിരോധനം ഏര്‍പെടുത്തുകയായിരുന്നു. കുട്ടികളിലെ അമിത വണ്ണം കുറയ്ക്കാന്‍ ആരംഭിച്ച പ്രസ്ഥാനത്തിന് കൗണ്ടി കൌണ്‍സില്‍ നല്‍കിയ പിന്തുണ വളരെ വലുതാണെന്ന് ഗ്രെയ്സ്റ്റോണുകാര്‍ പറയുന്നു. കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാനുള്ള പരിപാടി കാര്യക്ഷമമായി നടപ്പാക്കിയതിനാണ് ഈ അംഗീകാരം.

ഡികെ

Share this news

Leave a Reply

%d bloggers like this: