അടിമുടി മാറിയ ഡബ്ലിന്‍ ബസ് ഓഗസ്റ്റ് മുതല്‍ ഓടിത്തുടങ്ങും

ഡബ്ലിന്‍: യെല്ലോ- നേവി ബ്ലൂ നിറത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ഡബ്ലിന്‍ ബസിന്റെ നിറം ഓഗസ്റ്റ് മുതല്‍ മാറും. ഡബ്ലിന്‍ ബസ് റൂട്ട് കരാര്‍ ഏറ്റെടുക്കാന്‍ ബ്രിട്ടീഷ് കമ്പനി ഗോ എഹെഡ് എത്തുന്നതോടെ ബസിന്റെ നിറത്തിലും മാറ്റം വരുത്താന്‍ ഒരുങ്ങുകയാണ് നാഷണല്‍ ട്രാന്‍സ്പോര്‍ട് അതോറിറ്റി. നഗരത്തില്‍ പല നിറത്തിലുള്ള ബസ് കാണുമ്പോള്‍ ജനങ്ങള്‍ക്കുള്ള ആശയകുഴപ്പം ഒഴിവാക്കാന്‍ ഒരേ നിറത്തിലുള്ള ബസ് രംഗത്തിറക്കുകയാണ് നിറം മാറ്റത്തിലൂടെ എന്‍.ടി .എ ലക്ഷ്യമിടുന്നത്.

പ്രധാന നിറം നീല നിറമാക്കിക്കൊണ്ടുള്ള മാറ്റമാണ് പ്രതീക്ഷിക്കപെടുന്നത്. ഡബ്ലിന്‍ ബസിന്റെ നിറം മാറ്റുന്നതിനെതിരെ രാഷ്ട്രീയക്കാരില്‍ നിന്നും, പൊതുജനങ്ങളില്‍ നിന്നും എതിര്‍പ്പ് ഉയരുന്നുണ്ട്. ലേബര്‍ പാര്‍ട്ടി അംഗങ്ങള്‍ ഗതാഗത മന്ത്രിയോട് ഈ തീരുമാനത്തില്‍ നേരിട്ട് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: