യൂറോപ്പില്‍ ബിസ്സിനെസ്സ് സംരഭങ്ങള്‍ക്ക് അനുയോജ്യമായ രാജ്യം അയര്‍ലന്‍ഡ് തന്നെ

ഡബ്ലിന്‍ : യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ വെച്ച് ബിസിനെസ്സ് തുടങ്ങാന്‍ അനുയോജ്യമായ രാജ്യം അയര്‍ലന്‍ഡ് ആണെന്ന് സാമ്പത്തിക സര്‍വ്വേകള്‍. ഡെന്മാര്‍ക്ക്, യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമ്പത്തിക വിദഗ്ധരാണ് യൂറോപ്പിലെ ഏറ്റവും നല്ല ബിസിനെസ്സ് രാജ്യമായി അയര്‍ലണ്ടിനെ കണ്ടെത്തിയത്.അയര്‍ലണ്ടില്‍ കോര്‍പ്പറേറ്റ് നികുതി നിരക്ക് കുരുവായതാണ് ഇതിന് കാരണമായി കണ്ടെത്തിയത്.

കഴിഞ്ഞ പത്ത് വര്‍ഷത്തെ അയര്‍ലണ്ടിലെ കോര്‍പറേറ്റ് ടാക്‌സ് പരിഗണിക്കുബോള്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വന്ന ബിസിനെസ്സ് സമുച്ഛയങ്ങള്‍ അയര്‍ലണ്ടില്‍ പടര്‍ന്നു പന്തലിച്ചതായും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. യു.എസ്സില്‍ നിന്നും നിന്നുള്ള മള്‍ട്ടി നാഷണല്‍ കമ്പനികള്‍ 2015- എല്‍ 1.75 ട്രില്ല്യണ്‍ യു.എസ് ഡോളര്‍ ലാഭം നേടിയെടുത്തതായും യു.എസ് ടാക്‌സ് വിദഗ്ധര്‍ പറയുന്നു.

യു.എസ്സില്‍ കോര്‍പ്പറേറ്റ് നികുതി വര്‍ദ്ധിച്ചത് കഴിഞ്ഞ വര്‍ഷങ്ങളില്‍ അയര്‍ലണ്ടിന് ഗുണകരമായിരുന്നു. കോര്‍പ്പറേറ്റ് നികുതിയിലുടെ ഐറിഷ് ദേശീയ വരുമാനത്തില്‍ പ്രതിവര്‍ഷം വന്‍ തോതില്‍ ഉയര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. ബ്രെക്‌സിറ് പ്രഖ്യാപങ്ങള്‍ വന്നതോടെ യു.കെ യിലെ കമ്പനികള്‍ കൂടൊഴിഞ്ഞു അയര്‍ലണ്ടിലേക്കു ചേക്കേറാന്‍ ആരംഭിച്ചിരുന്നു.

അയര്‍ലണ്ടില്‍ നികുതി കുറവായത് മികച്ച നിക്ഷേപങ്ങള്‍ ഇവിടെ എത്തിച്ചു. യു.എസ്സില്‍ ട്രംപ് ഭരണകൂടം അതികാരമേറ്റതോടെ വിദേശ സംരംഭകര്‍ ആകുന്നതില്‍ നിന്നും അമേരിക്കക്കാര്‍ക്ക് പ്രോത്സാഹനം നല്‍കിയിരുന്നില്ല. ഇവര്‍ അമേരിക്കയില്‍ തന്നെ നിക്ഷേപം നടത്തി സ്വദേശിവത്കരണം നടത്താന്‍ ട്രംപ് ഭരണകൂടം ഇവിടുത്തെ ബിസിനെസ്സ് സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എങ്കിലും ലോക ബിസിനെസ്സ് സാമ്രാജ്യങ്ങളുടെ ഇഷ്ടപെട്ട നിക്ഷേപ രാജ്യങ്ങളില്‍ ഒന്ന് അയര്‍ലാന്‍ഡ് തന്നെ ആണെന്ന് ഈ മേഖലയിലെ പഠനങ്ങള്‍ തെളിയിക്കുന്നു.

 

ഡികെ

Share this news

Leave a Reply

%d bloggers like this: