യുകെയിലെ ആശുപത്രികളില്‍ നിരോധിച്ച അപകടകരമായ സിറിഞ്ചുകള്‍ ഇന്ത്യയിലേക്ക് കയറ്റിവിടുന്നതായി ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്

യുകയും യൂറോപ്പും അടക്കമുള്ള വിദേശരാജ്യങ്ങളിലെ ഇലക്ട്രോണിക്‌സ് മാലിന്യങ്ങളും നിരോധിക്കപ്പെട്ട മറ്റുവസ്തുക്കളും തള്ളുന്നതിനുള്ള പ്രധാനയിടമായിരുന്നു ഏതാനും വര്‍ഷങ്ങള്‍ മുമ്പുവരെ ഇന്‍ഡ്യ. ശക്തമായ പ്രതിഷേധ നടപടികളെത്തുടര്‍ന്ന് ഇ-വെയ്സ്റ്റുകളുടെ വരവിന് ഒരുപരിധിവരെ ശമനമാകുകയും ചെയ്തു. എന്നാലിപ്പോള്‍ ഇന്‍ഡ്യക്കാരുടെ ആരോഗ്യത്തേയും ജീവനേയും തന്നെ ദോഷകരമായി ബാധിക്കുന്ന വിധത്തില്‍ മെഡിക്കല്‍ രംഗത്തെ പാഴ്വസ്തുക്കളും നിരോധിക്കപ്പെട്ട സാധനങ്ങളും യുകെയില്‍ നിന്ന് ഇന്‍ഡ്യയിലേക്ക് വ്യാപകമായി കയറ്റി അയക്കപ്പെടുന്നുവെന്നും ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു.

എന്‍.എച്ച്. എസ് ആശുപ്രതികളിലും ക്ലിനിക്കുകളിലും വ്യാപകമായി ഉപയോഗിച്ചു വരുന്നതിനിടെയാണ് ഗ്രെസ്ബി സിറിഞ്ചുകളും സിറിഞ്ച് ഡ്രൈവറുകള്‍ അഥവാ പമ്പുകളും യുകെയില്‍ നിരോധിക്കപ്പെട്ടത്. തെറ്റായ അളവില്‍ മരുന്നുകള്‍ രോഗികളിലേക്ക് കുത്തിവയ്ക്കുന്നതായും അതവരുടെ പെട്ടെന്നുള്ള മരണത്തിനോ അല്ലെങ്കില്‍ ദീര്‍ഘകാല രോഗികളാക്കുന്നതിനോ ഇടയാക്കുന്നുവെന്നും കണ്ടെത്തിയതായിരുന്നു നിരോധനത്തിനുള്ള
കാരണം. 2010ലാണ് സുരക്ഷാ കാരണങ്ങല്‍ എന്‍.എച്ച്.എസ് ഇംഗ്ലണ്ട് ഇത്തരം സിറിഞ്ച് ഡവറുകള്‍ നിരോധിച്ചത്. 1995 മുതല്‍ ഉപയോഗിച്ചുവരുന്ന ഈ സിറിഞ്ചു പമ്പുകളിലൂടെ ഓവര്‍ഡോസായും അല്ലാതെയും മരുന്നുകള്‍ നല്‍കപ്പെട്ടത് ഏതാനും രോഗികളുടെ മരണകാരണത്തിനുവരെ ഇടയാക്കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി

എന്‍.എച്ച്.എസ് ആശുപ്രതികളില്‍ സ്റ്റോക്കുചെയ്തിരുന്ന എല്ലാ ഗ്രെസ്‌ബൈ എം.എസ് 16, എം.എസ് 26 എന്നീ സിറിഞ്ചു ഡ്രൈവറുകള്‍ ഇതോടെ പൂര്‍ണ്ണമായും പിന്‍വലിക്കപ്പെട്ടു. ഇത് പിന്നീട് ഇന്‍ഡ്യയിലേക്ക് വന്തോതില്‍ കയറ്റിയയച്ചുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. മൂന്നാം ലോക രാജ്യങ്ങളിലേക്ക് ചാരിറ്റിയുടെ പേരിലും ഡിസ്‌കൗണ്ട് നിരക്കിലുമൊക്കെ ഈ സിറിഞ്ച് പമ്പുകളെത്തി ഇന്‍ഡ്യയ്ക്ക് പുറമേ, സൗത്ത് ആഫ്രിക്കയിലേക്കും നേപ്പാളിലേക്കുമെല്ലാം വന്‍ തോതില്‍ ഈ സിറിഞ്ച് ഡ്രൈവറുകള്‍ കയറ്റുമതി ചെയ്യപ്പെട്ടു.

ഇന്‍ഡ്യന്‍ മെഡിക്കല്‍ രംഗത്തെ സുരക്ഷാ സംരക്ഷകരുടെ ഭാഗത്തുനിന്നുള്ള വന്‍ വീഴ്ചയായും ഈ സംഭവം വിലയിരുത്തപ്പെടുന്നു. സിറിഞ്ച് പമ്പിന്റെ തകരാറുകള്‍ തിരിച്ചറിയാതെ നൂറുകണക്കിനു ഇന്‍ഡ്യന്‍ ആശുപ്രതികളില്‍ ഇപ്പോഴും തെറ്റായ ഡോസേജില്‍ മരുന്നുകള്‍ കുത്തിവച്ച് ഈ സിറിഞ്ച് ഡ്രൈവറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നതാണ് ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യം.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: