പെട്രോള്‍ -ഡീസല്‍ വില മൂന്ന് മാസക്കാലത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

ഡബ്ലിന്‍ : രാജ്യത്തെ ഇന്ധന വില നിരക്കില്‍ കുറവ് രേഖപ്പെടുത്തി. പെട്രോളിന് 4 സെന്റും, ഡീസല്‍ വിലയില്‍ 3 സെന്റും വില താഴ്ന്നു. വില നിരക്കുകള്‍ കുറഞ്ഞെങ്കിലും ചില പെട്രോള്‍ പമ്പുകള്‍ പഴയ നിരക്കില്‍ തുടരുകയാണെന്ന് എ എ അയര്‍ലന്‍ഡ് ചൂണ്ടികാട്ടുന്നു. ആഗോളവിപണിയില്‍ ഉണ്ടായ ചലനങ്ങള്‍ ഇന്ധനവിലയില്‍ പ്രതിഫലിച്ചതാകാം വിലകുറവിന് കാരണം.

അയര്‍ലണ്ടില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ മാസ ബഡ്ജറ്റിനെ താളം തെറ്റിക്കുന്ന വിധമാണ് ഇന്ധനവില ഉയര്‍ന്നത്. ഇന്ധന -ഇന്‍ഷുറന്‍സ് നിരക്കുകകള്‍ കൂടിയത് വാഹന വിപണിയെയും തളര്‍ച്ചയിലേക്ക് നയിച്ചു. പെട്രോള്‍-ഡീസല്‍ വിലയിലെ കുതിപ്പ് ഏറ്റവും കൂടുതല്‍ ഗുണം ചെയ്തത് പൊതു ഗതാഗത മേഖലക്കാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സ്വകാര്യ വാഹനങ്ങള്‍ ദിനം പ്രതി ഉപയോഗികുന്നരുടെ എണ്ണം 20 ശതമാനം വരെ കുറയുകയായിരുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: