നെടുമ്പാശ്ശേരി വിമാനത്താവളം ശനിയാഴ്ച വരെ അടച്ചു; അയര്‍ലണ്ട് മലയാളികളുടെ പ്രവാസികളുടെ ഓണയാത്ര അനിശ്ചിതത്വത്തില്‍

കൊച്ചി: വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളം നാലു ദിവസത്തേക്ക് അടച്ചു. ഇനി ശനിയാഴ്ച മാത്രമെ വിമാനത്താവളം തുറന്ന് പ്രവര്‍ത്തിക്കകുയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു. റണ്‍വേയും പാര്‍ക്കിങ്ങ് ബേയും ഓപ്പറേഷന്‍സ് ഏരിയയുമടക്കമുള്ള പ്രദേശങ്ങളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്നാണ് വിമാനത്താവളം താത്ക്കാലികമായി അടച്ചത്.

ബുധനാഴ്ച പുലര്‍ച്ചെ നാല് മുതല്‍ രാവിലെ ഏഴു വരെ വിമാനങ്ങള്‍ ഇറങ്ങുന്നതിനായിരുന്നു ആദ്യ ഘട്ടത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. പിന്നീട് വെള്ളം കയറുന്നത് നിയന്ത്രണാതീതമായതോടെ ഉച്ചയ്ക്ക് രണ്ടു മണിവരെ വിമാനത്താവളം താത്ക്കാലികമായി അടയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ മഴ കറയാത്ത സാഹചര്യത്തില്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിവരെ വിമാനത്താവളം അടച്ചതായി പിന്നീട് അറിയിച്ചു.

നെടുമ്പാശ്ശേരിയില്‍ നിന്ന് സര്‍വീസ് നടത്തേണ്ട എയര്‍ ഇന്ത്യാ എക്സ്പ്രസിന്റെ എല്ലാ വിമാനങ്ങളും തിരുവനന്തപുരത്ത് നിന്ന് സര്‍വീസ് നടത്തുമെന്ന് അധകൃതര്‍ അറിയിച്ചു. ഏതാനും വിമാനങ്ങളുടെ സര്‍വീസ് റദ്ദാക്കിയിട്ടുണ്ട് കൊച്ചി-മസ്‌ക്കറ്റ്-കൊച്ചി, കൊച്ചി-ദുബായി-കൊച്ചി സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് സര്‍വീസ് റദ്ദാക്കിയത്.

ഇതിന് പുറമെ, കൊച്ചിയില്‍ നിന്ന് അബുദാബിയിലേക്ക് സര്‍വീസ് നടത്തേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്‌സ് 419 വിമാനം തിരുവനന്തപുരത്ത് നിന്നായിരിക്കും ടേക്ക് ഓഫ് ചെയ്യുക. അബുദാബിയില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തേണ്ടിയിരുന്ന എയര്‍ഇന്ത്യയുടെ ഐഎക്‌സ് 452 വിമാനം കോയമ്പത്തൂര്‍ വിമാനത്താവളത്തിലായിരിക്കും ഇറക്കുകയെന്നും എയര്‍ ഇന്ത്യ അറിയിച്ചു. ഇവയ്ക്ക് പുറമെ, ജിദ്ദയില്‍ നിന്നുള്ള എയര്‍ഇന്ത്യ വിമാനം മുംബൈയിലേക്കും, ദോഹയില്‍ നിന്നുള്ള ജെറ്റ് എയര്‍വേയ്സ് വിമാനം ബെംഗളൂരുവിലേക്കും വഴിതിരിച്ച് വിട്ടിട്ടുണ്ട്.

യാത്രക്കാര്‍ പലരും ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്ക് യാത്രയ്ക്കായി സഞ്ചരിക്കുകയാണ്. പ്രവാസിളുടെ ഓണയാത്ര അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഏറ്റവും വലിയ യാത്രാ തിരക്ക് അനുഭവപ്പെടുന്ന സമയമാണിത്. പലരും നാട്ടിലേക്കുള്ള യാത്ര ഉപേക്ഷിക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്തിരിക്കുകയാണ്.

വിമാനത്താവളത്തിന്റെ ഓപ്പറേഷന്‍സ് ഏരിയയിലും വെള്ളം കയറിയിട്ടുണ്ട്.റണ്‍വേ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. ആദ്യം രാവിലെ 7 മണിവരെ വിമാനമിറക്കുന്നത് നിര്‍ത്തിവെച്ചിരുന്നത്. പിന്നീട് ഇത് രണ്ട് മണിവരെ നീട്ടുകയായിരുന്നു. എന്നാല്‍ മഴയും വെള്ളപ്പൊക്കവും രൂക്ഷമായതോടെ ശനിയാഴ്ചവരെ പ്രവര്‍ത്തനം നിര്‍ത്തി. അവലോകന യോഗം ചേര്‍ന്നശേഷം മാത്രമേ സര്‍വീസുകള്‍ പുനസ്ഥാപിക്കുന്ന കാര്യത്തില്‍ തീരുമാനമാകൂ.

മുല്ലപ്പെരിയാറിലെയും ഇടുക്കിയിലെയും ഇടമലയാറിലെയും ഷട്ടറുകള്‍ തുറന്നുവച്ചിരിക്കുന്ന സ്ഥിതിയ്ക്ക് പെരിയാറില്‍ കനത്ത വെള്ളപ്പൊക്കമാണ്. ഇതാണ് വിമാനത്താവളത്തെ വെള്ളത്തില്‍ മുക്കുന്നത്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാകാനാണ് സാധ്യത.

നെടുമ്പാശ്ശേരി വിമാനത്താവളം കണ്‍ട്രോള്‍ റൂം നമ്പറുകള്‍: 0484 3053500, 2610094.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: