ഒരു വര്‍ഷത്തില്‍ 4,000 പുതിയ ഭവനങ്ങള്‍; പുതിയ സ്‌കീം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഭവന പ്രതിസന്ധി പരിഹരിക്കാന്‍ ഗവണ്മെന്റിന്റെ കൈവശമുള്ള ഭൂമികളില്‍ അടുത്ത 12 മാസത്തിനുള്ളില്‍ 4,000 പുതിയ വീടുകള്‍ പണിയാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. ഫിയാന ഫാള്‍ നേതാവ് മൈക്കിള്‍ മാര്‍ട്ടിനാണ് ഇതുസംബന്ധിച്ച സൂചനകള്‍ നല്‍കിയത്. 200 മില്യണ്‍ യൂറോയുടെ ഹൌസിങ് സ്‌കീമില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ വീടുകള്‍ നിര്‍മ്മിക്കാന്‍ ഗവണ്‍മെന്റ് ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച സുപ്രധന പ്രഖ്യാപനം അടുത്ത മാസത്തെ ബഡ്ജറ്റില്‍ ഉണ്ടാകുമെന്ന് ധനകാര്യമത്രി പാസ്‌ക്കല്‍ ഡോനഹോയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം പാസ്‌ക്കല്‍ ഡോനഹോ വാര്‍ത്താ മാധ്യമങ്ങളെ അറിയിച്ചു.

അതേസമയം ഇതുസംബന്ധിച്ച തീരുമാനം എടുത്തിട്ടില്ലെന്ന് ഭവന വകുപ്പ് വക്താവ് ഡാര ഒ’ബ്രിയാന്‍ അറിയിച്ചു. ഒന്നിലധികം വര്‍ഷങ്ങള്‍ എടുത്ത് ചെയ്തു തീര്‍ക്കേണ്ട പദ്ധതിയാണിതെന്നും ഇതിലൂടെ ഭവന വില 50,000 യൂറോയിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗവണ്മെന്റിന്റെ ഉടമസ്ഥയില്‍ രാജ്യത്തൊട്ടാകെ 2,000 ഹെക്ടര്‍ ഭൂമിയാണ് ഉള്ളത്. ഭവന പ്രതിസന്ധി ഓരോ ദിവസവും രൂക്ഷമാവുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഭവനങ്ങള്‍ നിര്‍മ്മിക്കാനായി ഇത്തരം ഭൂമി ഉപയോഗിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിനായി സിറ്റി, കൗണ്ടി കൗണ്‍സിലുകളുടെയോ സിഐഇ, ഐഡിഎ, എച്ച്എസ്ഇ തുടങ്ങിയ വകുപ്പുകളുടെയോ കൈവശമുള്ള രണ്ടായിരം ഹെക്ടറോളം സ്ഥലം പ്രയോജനപ്പെടുത്തും.

അതേസമയം രാജ്യത്തെ ഭവന വിലയില്‍ കുതിപ്പ് തുടരുകയാണ്. ഡബ്ലിനിലെ ശരാശരി ഭവനവില 380,000 യൂറോയാണ്. രാജ്യത്തെ മറ്റിടങ്ങളില്‍ ഇത് 250,000 യൂറോയില്‍ എത്തിനില്‍ക്കുന്നു. കഴിഞ്ഞ 12 മാസത്തിനിടയില്‍ രാജ്യത്തെ ശരാശരി ഭവനവില 10.4 ശതമാനം വര്‍ധിച്ചതായി സെന്ററില്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് നല്‍കുന്ന റിപ്പോര്‍ട്ട്. മധ്യ പടിഞ്ഞാറന്‍ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ വില വര്‍ധിച്ചത് (23.7%). അതിര്‍ത്തി മേഖലകളിലാണ് ഏറ്റവും കുറവ് വില വര്‍ധിച്ചത് (6%). പുതിയ പദ്ധതി പ്രഖ്യാപിക്കപ്പെടുന്നതോടെ ഭവനവില 50,000 യൂറോയായി താഴുമെന്നാണ് അധികൃതര്‍ പ്രത്യാശിക്കുന്നത്.

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: