70-കാരായ ദമ്പതിമാരെ ഉപദ്രിവിച്ചും മുറിയില്‍ പൂട്ടിയിട്ടും കവര്‍ച്ച. മീത്ത് മോഷ്ടാക്കളുടെ വിഹാരകേന്ദ്രമോ?

മീത്ത്: വയസ്സായവര്‍ മാത്രം താമസിക്കുന്ന വീടുകള്‍ ലക്ഷ്യമാക്കി മോക്ഷണ ശ്രമങ്ങള്‍ പെരുകുന്നു. കാവല്‍ പൊലീസുകാരെ നോക്കുകുത്തികളാക്കിയാണ് പലയിടങ്ങളിലും കവര്‍ച്ച നടക്കുന്നത്. ഗാര്‍ഡ രാത്രികാല പെട്രോളിംഗ് നടത്താറുണ്ടെങ്കിലും അതിവിദഗ്ധ മോഷണ സംഘം പോലീസ് പിടിയില്‍ അകപ്പെടാറില്ല.

കഴിഞ്ഞദിവസം ആരെയും ഭയപ്പെടുത്തുന്ന മോഷണ പരമ്പരയാണ് മീത്തിലെ ഡ്രങ്കൂണ്‍റാത്തില്‍ നടന്നത്. രാത്രി പത്തരയോടെ വീടിന്റെ വാതിലുകള്‍ കുത്തിത്തുറന്ന് അകത്തെത്തിയ സംഘം 70 വയസ്സ് പ്രായമുള്ള ദമ്പതിമാരെ അതിദാരുണമായി ഉപദ്രവിച്ച് തൊട്ടടുത്ത മുറിയില്‍ പൂട്ടിയിടുകയായിരുന്നു. സംഘമായി എത്തിയവര്‍ മൊബൈല്‍, ആഭരണങ്ങള്‍ ഉള്‍പ്പെടെ വിലപിടിപ്പുള്ള വസ്തുക്കള്‍ കവര്‍ച്ച നടത്തിയ ശേഷം ഇരുട്ടില്‍ മറയുകയായിരുന്നു.

കഴിഞ്ഞവര്‍ഷം മീത്തില്‍ പതിനഞ്ചോളം വീടുകളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. ആയുധധാരികളായി എത്തുന്ന സംഘം ആസൂത്രിതമായി നടത്തുന്ന മോഷണങ്ങളില്‍ പകച്ചുനില്‍ക്കാന്‍ മാത്രമേ വീട്ടുകാര്‍ക്ക് കഴിയാറുള്ളൂ. ഏതെങ്കിലും ഒരു പ്രദേശത്ത് നിരന്തരമായി കവര്‍ച്ച നടത്തപ്പെടുമ്പോള്‍ പോലീസും ജനങ്ങളും ജാഗ്രത പാലിച്ചു തുടങ്ങുമ്പോള്‍ ഇവര്‍ മറ്റു സ്ഥലങ്ങളിലേക്ക് കൂടുമാറുകയാണ് പതിവെന്ന് പോലീസ്വൃത്തങ്ങള്‍ പറയുന്നു. അതുകൊണ്ടാണ് മോഷണ സംഘത്തെ ഫലപ്രദമായി നേരിടാന്‍ കഴിയാത്തതെന്ന് ഗാര്‍ഡ അഭിപ്രായപ്പെടുന്നു. ആധുനിക യന്ത്ര സാമഗ്രികളും മറ്റും ഉപയോഗിച്ച് നിശബ്ദമായി വാതിലുകളും ജനലുകളും തുറന്നാണ് പലപ്പോഴും ഇത്തരം സംഘങ്ങള്‍ എത്താറുള്ളതെന്ന് അനുഭവസ്ഥര്‍ പറയുന്നു.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: