ഐറിഷുകാര്‍ക്ക് 35 വയസ്സ് വരെ ഓസ്ട്രേലിയന്‍ വര്‍ക്കിങ് വിസക്ക് അനുമതി.

ഡബ്ലിന്‍: ഐറിഷ് പൗരന്മാര്‍ക്ക് 35 വയസ്സ് വരെ ഓസ്ട്രേലിയന്‍ വര്‍ക്കിങ് വിസ ലഭ്യമാവുന്ന നിയമം പ്രഖ്യാപിക്കപ്പെട്ടു. 2018 നവംബര്‍ 1 മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും. ഓസ്ട്രേലിയ-അയര്‍ലന്‍ഡ് ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാകാന്‍ പുതിയ പ്രഖ്യാപനം വഴിയൊരുക്കുമെന്ന് ഐറിഷ് വിദേശകാര്യ മന്ത്രി സിമോണ്‍ കോവിനി അഭിപ്രായപ്പെട്ടു.

ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക തനിമ നിലനിര്‍ത്തുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഓസ്ട്രേലിയന്‍ വര്‍ക്കിങ് ഹോളിഡെയുടെ ഭാഗമായി മൂന്ന് ലക്ഷത്തോളം ഐറിഷ് യുവാക്കള്‍ ഓസ്ട്രേലിയയില്‍ ചെലവഴിച്ചിരുന്നു. കഴിഞ്ഞവര്‍ഷം എണ്ണായിരത്തില്പരം ഐറിഷുകാര്‍ക്ക് ഓസ്ട്രേലിയ വിസ അനുവദിക്കുകയും ചെയ്തിരുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: