റഫാല്‍ അഴിമതി; വിലയും വിവരങ്ങളും പുറത്തുവിടണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

റാഫേല്‍ യുദ്ധ വിമാനങ്ങളുടെ വിലയും സാങ്കേതിക വിശദാശങ്ങളും ഉള്‍പ്പെടെ ഉള്ള വിവരങ്ങള്‍ പത്ത് ദിവസത്തിന് ഉള്ളില്‍ മുദ്ര വച്ച കവറില്‍ കൈമാറാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. എന്നാല്‍ യുദ്ധ വിമാനത്തിന്റെ വില ഔദ്യോഗിക രഹസ്യ നിയമത്തിന്റെ പരിധിയില്‍ വരുന്നത് ആണെന്നും, അത് പാര്‍ലമെന്റില്‍ പോലും വച്ചിട്ടില്ല എന്നും അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ അറിയിച്ചു. യുദ്ധ വിമാനത്തിന്റെ വില വെളിപ്പെടുത്താനാകില്ലെങ്കില്‍ അക്കാര്യം വ്യക്തമാക്കി സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ഇടപാടിനെ കുറിച്ച് സിബിഐ അന്വേഷണത്തിന് ഇപ്പോള്‍ ഉത്തരവ് ഇടാന്‍ കഴിയില്ല. അതിന് കാത്തിരിക്കണം എന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുന്നത് കോടതി നവംബര്‍ 14 ലേക്ക് മാറ്റി.

റാഫേല്‍ യുദ്ധ വിമാന കരാറും ആയി ബന്ധപ്പെട്ട ചിലനടപടി രേഖകള്‍ മുദ്ര വച്ച കവറില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിക്ക് കൈമാറിയിരുന്നു. ഈ രേഖകള്‍ എന്ത് കൊണ്ട് പരസ്യപ്പെടുത്തുന്നില്ല എന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു. ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്ന നടപടി രേഖകള്‍ക്ക് പുറമെ റാഫേല്‍ യുദ്ധ വിമാനങ്ങളുടെ വിലയും സാങ്കേതിക വിശദാശങ്ങളും ഉള്‍പ്പെടെ ഉള്ള വിവരങ്ങള്‍ പത്ത് ദിവസത്തിന് ഉള്ളില്‍ മുദ്ര വച്ച കവറില്‍ കൈമാറാനും കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.

എന്നാല്‍ യുദ്ധ വിമാനങ്ങളുടെ വില സംബന്ധിച്ച വിശദശാംശങ്ങള്‍ കൈമാറാന്‍ കഴിയില്ല എന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ ഔദ്യോഗിക രഹസ്യ നിയമത്തിന്റെ പരിധിയില്‍ വരുന്നത് ആണ്. പാര്‍ലമെന്റിനോട് പോലും പങ്ക് വച്ചിട്ടില്ല എന്നും അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ അറിയിച്ചു. യുദ്ധ വിമാനങ്ങളുടെ വില പങ്ക് വയ്ക്കാന്‍ കഴിയില്ല എങ്കില്‍ അക്കാര്യം വ്യക്തമാക്കി ഏഴു ദിവസത്തിനുള്ളില്‍ സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. ഔദ്യോഗിക രഹസ്യ നിയമത്തിന്റെ പരിധിയില്‍ വരാത്ത രേഖകള്‍ അരുണ്‍ ഷൂരി ഉള്‍പ്പടെ ഉള്ള ഹര്ജിക്കാര്ക്ക് കൈമാറാനും കോടതി നിര്‍ദേശിച്ചു.

ഇതിനിടെ ഇടപാടിനെ കുറിച്ച് സി ബി ഐ അന്വേഷണത്തിന് ഉത്തരവിടണം എന്ന് പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടു. എന്നാല്‍ സി ബി ഐ അന്വേഷണത്തിന് ഇപ്പോള്‍ ഉത്തരവ് ഇടാന്‍ ആകില്ലെന്ന് കോടതി വ്യക്തമാക്കി. അതിനായി കാത്തിരിക്കണം എന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. റാഫേല്‍ ഇടപാടിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി നവംബര്‍ 14 ലേക്ക് മാറ്റി.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: