മൈക്രോ പ്ലാസ്റ്റിക് മനുഷ്യരാശിയെ ഇല്ലാതാക്കുമോ? ആശങ്ക പങ്കുവെച്ച് ഗവേഷകര്‍

വിയന്ന: ആഗോള ഗ്യാസ്ട്രോ എന്‍ഡോളജി സമ്മേളനത്തില്‍ അവതരിപ്പിച്ച ഗവേഷണ ഫലം ആരെയും ഞെട്ടിക്കുന്നതാണെന്ന് ശാസ്ത്രലോകം. ഓസ്ട്രിയ, വിയന്ന സര്‍വകലാശാലകളിലെ ഗവേഷകരാണ് പഠനഫലം പുറത്ത് വിട്ടത്. ഏഷ്യയിലെയും യൂറോപ്പിലെയും വിവിധ രാജ്യങ്ങളില്‍ ഉള്ളവരെ മാസങ്ങളോളം പരീക്ഷണത്തിന് വിധേയരാക്കി മനുഷ്യ വിസര്‍ജ്ജ്യം പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ മൈക്രോ പ്ലാസ്റ്റിക് സാന്നിധ്യം 20 ശതമാനം വരെ കണ്ടെത്തുകയായിരുന്നു.

ഗവേഷകര്‍ എടുത്ത സാമ്പിളുകളില്‍ 100 ശതമാനം പോസിറ്റേവ് ആയതോടെ വളരെ ഗൗരവമേറിയ പഠനഫലമാണ് ഇതെന്ന് ഗവേഷക സംഘം പറയുന്നു. കുപ്പിവെള്ളം, സോഫ്റ്റ് ഡ്രിങ്ക്‌സ്, കടല്‍ വിഭവങ്ങള്‍ എന്നിവയിലൂടെയാണ് പ്രധാനമായും മൈക്രോ പ്ലാസ്റ്റിക് മനുഷ്യ ശരീരത്തില്‍ എത്തുന്നത്. ആന്തരാവയവങ്ങളില്‍ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം സങ്കീര്‍ണ്ണമായ രോഗാവസ്ഥകള്‍ക്ക് കാരണമാകുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കടലില്‍ വന്‍തോതില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വന്നെത്തുന്നത് തടഞ്ഞില്ലെങ്കില്‍ മനുഷ്യനും മറ്റു ജീവികള്‍ക്കും ഇത് ഒരുപോലെ അപകടകരമായി തീരുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കടല്‍ മലിനീകരണം തടയാന്‍ ആഗോളതലത്തില്‍ ഊര്‍ജ്ജിത ശ്രമങ്ങള്‍ നടത്തി പ്ലാസ്റ്റിക്കിനെ ഭക്ഷ്യ ശൃംഖലയില്‍ നിന്നും മാറ്റി നിര്‍ത്തിയില്ലെങ്കില്‍ ജീവന്റെ തുടിപ്പുകള്‍ ഭൂമിയില്‍ അവശേഷിക്കില്ലെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: