യുറോപ്പ്കാരനെ അടിമപ്പണി ചെയ്യിച്ചത് നാല് കൊല്ലം; ഇന്ത്യന്‍ വംശജരായ ദമ്പതിമാര്‍ അറസ്റ്റില്‍

ലണ്ടന്‍: ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ വംശജരായ ദമ്പതിമാര്‍ക്കെതിരെ കേസ്. 40 വയസുള്ള പോളണ്ട് സ്വദേശിയെ 4 വര്‍ഷത്തോളം അടിമപ്പണി ചെയ്യിച്ചതിനാണ് ഇന്ത്യക്കാരായ പാല്‍വീന്ദറും ഇംഗ്ലണ്ടില്‍ കോളേജ് അധ്യാപികയായ പ്രീതപാല്‍ ബിന്നിങ്ങും അറസ്റ്റിലായത്. ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സംഭവം കണ്ടെത്തുകയായിരുന്നു. ഇയാള്‍ക്ക് ഭക്ഷണം മാത്രമാണ് നല്കിയിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇംഗ്ലണ്ടില്‍ തൊഴില്‍ ചൂഷണം തടയുന്നതിന്റെ ഭാഗമായി നടത്തിയ പോലീസ് പരിശോധനയില്‍ ആണ് ജോലിക്കാരനെ ചൂഷണം ചെയ്യുന്നത് കണ്ടെത്തിയത്. ഇംഗ്ലണ്ടിലെ ലേബര്‍ നിയമം അനുസരിച്ച് കുറ്റക്കാര്‍ക്കെതിരെ ചുമത്തുന്ന കേസാണിത്.

ഡികെ

Share this news

Leave a Reply

%d bloggers like this: