പട്ടിണി മാറ്റാന്‍ കുഞ്ഞുങ്ങളെ വില്‍ക്കുന്നു; ഹ്യൂഗോ ചാവേഷിന്റെ നാടിന് ഇത് എന്തുപറ്റി…?

കരാക്കസ്സ്: പ്രതിസന്ധിഘട്ടങ്ങളില്‍ സാധാരണക്കാര്‍ക്ക് ആഡംബര ഹോട്ടലുകളില്‍ പോലും അഭയം നല്‍കാന്‍ കഴിഞ്ഞ ഭരണകര്‍ത്താവിന്റെ നാടാണ് വെനിസ്വല. എന്നാല്‍ ദാരിദ്ര്യത്തിന്റെ നെല്ലിപ്പടി കണ്ട ആഫ്രിക്കന്‍ രാജ്യങ്ങളെക്കാള്‍ മോശമാണ് ഇന്ന് വെനിസ്വലയുടെ സ്ഥിതി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ഭക്ഷണം ഇവര്‍ക്ക് കിട്ടാക്കനിയാവുന്നു.

വെനിസ്വലയില്‍ ചേരികളിലാണ് പട്ടിണി പിടിമുറുക്കിയിരിക്കുന്നത്. ബി.ബി.സി നടത്തിയ അന്വേഷണത്തിനില്‍ പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളെപ്പോലും വില പറഞ്ഞുറപ്പിക്കുന്ന സ്ത്രീകള്‍ ഈ തെക്കന്‍ അമേരിക്കന്‍ രാജ്യത്തിലുണ്ട്. പ്രകൃതിവാതക വിഭവങ്ങളാണ് പ്രധാനമായും വെനിസ്വലയുടെ പ്രധാന വരുമാന മാര്‍ഗം.

തെക്കന്‍ അമേരിക്കന്‍ രാഷ്ട്രീയക്കാരില്‍ തന്നെ ശക്തനായ ഹ്യൂഗോ ചാവേഷ് ഭരണത്തലവനായിരുന്ന കാലത്ത് വെനീസ്വലക്ക് പ്രതീക്ഷകള്‍ ഏറെ ആയിരുന്നു. സാമ്പത്തികമായും വന്‍ മുന്നേറ്റം നേടുകയും ചെയ്തു. പൊതുജങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഹ്യൂഗോ നടത്തിയ ഭരണത്തില്‍ പട്ടിണിയും ദരിദ്ര്യവും വളരെ പരിമിതവുമായിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ കാലശേഷം വെനീസ്വല സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലകപ്പെട്ടു.

നിക്കോളാസ് മഡുറോയാണ് നിലവിലെ ഭരണാധികാരി. വെനീസ്വല അടുത്തിടെ പെട്രോ വിര്‍ച്വല്‍ കറന്‍സിയായി അംഗീകരിച്ച വാര്‍ത്ത ആഗോള ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: