ഇന്റര്‍നെറ്റില്‍ സുരക്ഷിതമല്ല; ഭീഷണി നേരിടുന്ന രാജ്യങ്ങളില്‍ ഇന്ത്യ 12ാമത്

ഇന്റര്‍നെറ്റ് സെര്‍ച്ചുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ ഭീഷണി നേരിടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 12-ാം സ്ഥാനത്തെന്ന് റഷ്യന്‍ സൈബര്‍ സുരക്ഷാ സ്ഥാപനമായ കാസ്പര്‍സ്‌കീയുടെ പുതിയ റിപ്പോര്‍ട്ട്. ഈ വര്‍ഷം ജൂലായ്-സെപ്റ്റംബര്‍ കാലയളവില്‍ രാജ്യത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ മൂന്നിലൊന്ന് പേരും സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയരാവുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഭൂരിഭാഗം സൈബര്‍ ആക്രമണങ്ങളുടെയും പ്രധാന ലക്ഷ്യം പണമാണെന്നും ഓണ്‍ലൈനില്‍ സുരക്ഷിതയാരിക്കാന്‍ നമ്മള്‍ കൂടുതല്‍ ബോധവാന്മാരാകേണ്ടതുണ്ട് എന്നും കാസ്പര്‍സ്‌കീ ലാബ് ദക്ഷിണേഷ്യാ ജനറല്‍ മാനേജര്‍ ഷ്രെനിക് ഭയനി പറഞ്ഞു. ബ്രൗസറുകളിലെ സുരക്ഷാ വീഴ്ച സൈബര്‍ കുറ്റവാളികള്‍ ഉപയോഗപ്പെടുത്താറുണ്ട്. അപകടകാരികളായ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുമ്പോള്‍ ഉപയോക്താവിന്റെ അറിവോ ഇടപെടലോ ഇല്ലാതെ തന്നെ ഇവര്‍ക്ക് ആക്രമണം നടത്താന്‍ കഴിയുന്നു. ഇത് സൈബര്‍ ആക്രമണം നടത്തുന്നതിനുള്ള അസംഖ്യം മാര്‍ഗങ്ങളിലൊന്നു മാത്രമാണ്.

ഇത്തരം ആക്രമണങ്ങള്‍ ചെറുക്കാനും ഭീഷണികള്‍ തിരിച്ചറിയാനും കഴിവുള്ള ഇന്റര്‍നെറ്റ് സുരക്ഷാ സംവിധാനം ആവശ്യമാണെന്നും അവ സമയബന്ധിതമായി ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണമെന്നും ഒപ്പം ബ്രൗസര്‍ സോഫ്‌റ്റ്വെയറുകളും പ്ലഗ്ഗിനുകളും അപ്ഡേറ്റ് ചെയ്യണമെന്നും കാസ്പര്‍സ്‌കീ പറഞ്ഞു. സുരക്ഷാ സ്ഥാപനങ്ങളെ കൂടാതെ വെബ്സൈറ്റുകളുടെയും മറ്റ് സംവിധാനങ്ങളുടെയും ഡെവലപ്പര്‍മാരും നെറ്റ് വര്‍ക്ക് ഓപ്പറേറ്റര്‍മാരും കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ഈ റിപ്പോര്‍ട്ട്.

 

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: