അറുപത് വര്‍ഷങ്ങള്‍ക്കിടയിലെ പ്രളയം-ഇറ്റലിയില്‍ വ്യാപക നാശനഷ്ടം

റോം: പ്രളയക്കെടുതിയില്‍ ഇറ്റലിയില്‍ വന്‍ നാശനഷ്ടങ്ങള്‍. തെക്കന്‍ ഇറ്റാലിയന്‍ ദ്വീപായ സിസിലിയില്‍ ആയിരക്കണക്കിന് ആളുകള്‍ പ്രളയത്തെ തുടര്‍ന്ന് ഭവനരഹിതരായി. കഴിഞ്ഞ ദിവസം ഒരു കുടുംബത്തിലെ 9 അംഗങ്ങളും മരണമടഞ്ഞത് ഉള്‍പ്പെടെ നൂറിലധികം പേര്‍ക്ക് ജീവഹാനി സംഭവിച്ചതായി ഇറ്റലിയിലെ പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മലയിടിച്ചിലും, മരങ്ങള്‍ കടപുഴകിയും നാശനഷ്ടങ്ങള്‍ അനവധിയാണ്. വെനീസില്‍ സ്ഥിതി വളരെ മോശമായി തുടരുകയാണ്. താത്കാലിക ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണിവിടെ. തുടര്‍ച്ചയായി സംഭവിച്ച കൊടുങ്കാറ്റും മഴയും ഇറ്റലിയിലെ വലിയ ശതമാനം പ്രദേശത്തെയും വെള്ളത്തിലാഴ്ത്തി. വീടുകളിലും ഒറ്റപ്പെട്ട സ്ഥലത്തിലും മറ്റും കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.

ആശയവിനിമയ ഉപാധികള്‍ തടസ്സപ്പെട്ടതോടെ സര്‍വീസ് സ്റ്റേഷനുകളില്‍ വിവരം അറിയിക്കാനാകാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭക്ഷണവും, വെള്ളവും ലഭിക്കാതെ നിരവധി ആളുകള്‍ ഉണ്ടാകാം എന്നാണ് നിഗമനം. സിവില്‍ പോലീസ്, സന്നദ്ധ സംഘങ്ങളുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. മഴക്കെടുതിയില്‍ ഉണ്ടായ കൃഷി നാശം യൂറോപ്പില്‍ വന്‍ പ്രതിസന്ധിക്ക് കാരണമായേക്കും.

ഇറ്റലിയില്‍ നിന്നും കയറ്റുമതി നിലക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ പഴം, പച്ചക്കറി ഉത്പന്നങ്ങള്‍ക്ക് വില കുതിച്ചുയരും. ഇറ്റലിയിലെ വൈന്‍ നിര്‍മ്മാണ കേന്ദ്രങ്ങളും പ്രളയക്കെടുതിയില്‍ നാമാവശേഷമായി. 50 വര്‍ഷത്തിനിടയില്‍ യൂറോപ്പ് കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്ക ഭീഷണിയാണ് ഇപ്പോള്‍ ഇറ്റലി നേരിടുന്നത്.

എഎം

Share this news

Leave a Reply

%d bloggers like this: