മൈന്‍ഡ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് രജിസ്ട്രേഷന്‍ 26നു അവസാനിക്കും

ഡബ്ലിന്‍: ഡിസംബര്‍ 1 ശനിയാഴ്ച ബാല്‍ഡോയല്‍ വച്ച് നടത്തപെടുന്ന മൈന്‍ഡിന്റെ എട്ടാമത് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ രജിസ്ട്രേഷന്‍ നവംബര്‍ 26നു അവസാനിക്കും. നിരവധി ടീമുകള്‍ പങ്കെടുക്കുന്ന മെന്‍സ് ഡബിള്‍സ് , മിക്‌സഡ് ഡബിള്‍സ് തുടങ്ങി വിവിധ വിഭാഗങ്ങളില്‍ രജിസ്ട്രേഷന്‍ പുരോഗമിക്കുന്നു.

താഴെ പറയുന്നത് പ്രകാരമാണ് മത്സരങ്ങളുടെ ക്രമീകരണം:

കാറ്റഗറി -1 ഐറിഷ് ലീഗ് ഡിവിഷന്‍സ് 1-2 (പുരുഷന്മാര്‍)

കാറ്റഗറി-2 ഐറിഷ് ലീഗ് ഡിവിഷന്‍സ് 3 -4 (പുരുഷന്മാര്‍)

കാറ്റഗറി-3 ഐറിഷ് ലീഗ് ഡിവിഷന്‍സ് 5 -6 (പുരുഷന്മാര്‍)

കാറ്റഗറി-4 ഐറിഷ് ലീഗ് ഡിവിഷന്‍സ് 7 – 8 (പുരുഷന്മാര്‍)

കാറ്റഗറി-5 ലീഷര്‍ പ്ലേയേഴ്സ്

കാറ്റഗറി-6 ഐറിഷ് ലീഗ് ഡിവിഷന്‍സ് 2 – 4 (മിക്സഡ്)

കാറ്റഗറി-7 ഐറിഷ് ലിഗ് ഡിവിഷന്‍സ് 5 -7 (മിക്സഡ്)

കാറ്റഗറി- 8 ഐറിഷ് ലീഗ് ഡിവിഷന്‍സ് 2 -4 (സ്ത്രീകള്‍)

കാറ്റഗറി- 9 ഐറിഷ് ലീഗ് ഡിവിഷന്‍സ് 5 -7 (സ്ത്രീകള്‍)

ഇനിയും പേര് രജിസ്റ്റര്‍ ചെയ്യാത്ത ടീമുകള്‍ ഉടനേ രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. രാവിലെ 10 മുതല്‍ ആരംഭിക്കുന്ന മത്സരങ്ങള്‍ക്ക് റോയല്‍ കാറ്റേഴ്‌സില്‍ നിന്നുള്ള ഉച്ച ഭക്ഷണം ക്രമീകരിക്കുന്നതാണ്. ഇത്തവണത്തെ മത്സരങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ഇന്‍ഗ്രീഡിന്റ്‌സ് ഏഷ്യന്‍ സൂപ്പര്‍മാര്‍ക്കറ്റും റോയല്‍ കാറ്റേര്‍സുമാണ്

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും

0879511344, 0879511315, 0877778744

NB : മൈന്‍ഡ് പത്താമത് വാര്‍ഷികത്തോട് അനുബന്ധിച്ച് തീരുമാനിച്ച ചാരിറ്റി പ്രോജക്ടായ ഡ്രീം ഹൗസ് (നാട്ടിലൊരു കുടുംബത്തിനുള്ള വീട്) പദ്ധതി പുരോഗമിക്കുന്നതിനാല്‍ ടൂര്‍ണമെ ന്റില്‍ നിന്നു ലഭിക്കുന്ന മുഴുവന്‍ തുകയും ഇതിനായി ഉപയോഗിക്കുന്നതാണ് .

Share this news

Leave a Reply

%d bloggers like this: