ബ്ലാക്ക് ഫ്രൈഡേ വില്പനയ്ക്കിടയില്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി ആമസോണ്‍

 

ഇ-കൊമേഴ്സ് വെബ്സൈറ്റായ ആമസോണിന്റെ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു. ഉപയോക്താക്കളുടെ പേര്, ഇമെയില്‍ വിലാസം, ഉള്‍പ്പടെയുള്ള വിവരങ്ങളാണ് വെബ്സൈറ്റ് വഴി പരസ്യമായത്. ബാധിക്കപ്പെട്ട ഉപയോക്താക്കളെ ഇക്കാര്യം ഇമെയില്‍ സന്ദേശം വഴി അറിയിച്ചതായി ആമസോണ്‍ പറഞ്ഞു. എന്നാല്‍ വിവര ചോര്‍ച്ചയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാനും എത്ര പേരെ പ്രശ്നം ബാധിച്ചിട്ടുണ്ടെന്നോ അവര്‍ എവിടെയുള്ളവരാണെന്നോ വ്യക്തമാക്കാനും ആമസോണ്‍ തയ്യാറായില്ല.

ഉപയോക്താക്കളുടെ പേരും ഇമെയില്‍ വിവരങ്ങളും വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്യപ്പെട്ടത് ഒരു സാങ്കേതിക പ്രശ്നം മാത്രമാണെന്ന് ആമസോണ്‍ പറയുന്നു. പ്രശ്നം പരിഹരിച്ചതായും അക്കാര്യം ബാധിക്കപ്പെട്ട ഉപയോക്താക്കളെ അറിയിച്ചതായും കമ്പനി പറഞ്ഞു.അതേസമയം ഉപയോക്താക്കള്‍ പാസ് വേഡുകള്‍ മാറ്റേണ്ടതിന്റേയോ മറ്റ് നടപടികള്‍ സ്വീകരക്കേണ്ടതിന്റേയോ ആവശ്യമില്ലെന്നും ആമസോണ്‍ പറഞ്ഞു

ബ്ലാക്ക് ഫ്രൈഡേ ഷോപ്പിംഗ് നടക്കുന്ന സമയത്ത് വിവരച്ചോര്‍ച്ച ഉണ്ടായത് ഉപഭോക്താക്കളില്‍ ആശങ്ക പരാതി. എല്ലാവിധ സുരക്ഷാ മുന്‍കരുതലുകള്‍ തങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഉപയോക്താക്കളുടെ സുരക്ഷയ്ക്കാണ് തങ്ങള്‍ ഏറ്റവും പ്രാധാന്യം നല്‍കുന്നതെന്നും ആമസോണ്‍ പറഞ്ഞു. ജിഡിപിആര്‍ നിയമം അനുസരിച്ചാണ് വിവര ചോര്‍ച്ചയുണ്ടായത് സംബന്ധിച്ച വിവരം ആമസോണ്‍ ഉടനടി പുറത്തുവിടുകയും ഉപയോക്താക്കളെ അറിയിക്കുകയും ചെയ്തത്.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: