അതിര്‍ത്തിയിലെ മതില്‍ നിര്‍മ്മാണം; ഒത്തുതീര്‍പ്പു ചര്‍ച്ച വിജയിച്ചില്ല; ഭാഗിക ഷട്ട്ഡൗണ്‍ തുടരുന്നു

അനധികൃത കുടിയേറ്റം തടയാന്‍ യു.എസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാന്‍ 500 കോടി ഡോളര്‍ വേണമെന്നാണു ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. തീരുമാനങ്ങള്‍ നടപ്പാക്കാന്‍ വേണ്ടിവന്നാല്‍ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമെന്ന് താന്‍ പറഞ്ഞിരുന്നതായും ട്രംപ് സ്ഥിരീകരിച്ചു. അതിര്‍ത്തിയിലെ മതില്‍ നിര്‍മാണത്തിനുള്ള ഫണ്ടിനെ ചൊല്ലിയുള്ള തര്‍ക്കം പരിഹിരിക്കാന്‍ ഡെമോക്രാറ്റ് നേതാക്കളുമായി പ്രസിഡന്റ് ട്രമ്പ് വൈറ്റ്ഹൗസില്‍ നടത്തിയ ചര്‍ച്ച വിജയിച്ചില്ല.

മതില്‍ നിര്‍മിക്കാന്‍ പണം ആവശ്യപ്പെള്ള ട്രംപിന്റെ നിര്‍ദേശം അമേരിക്കന്‍ സെനറ്റ് ഈ ആവശ്യം തള്ളിയിരുന്നു. ഇതിനെ മറികടക്കാന്‍ വേണ്ടിവന്നാല്‍ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമെന്നുമായിരുന്നു പ്രസിഡന്റിന്റെ നിലപാട്. ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടിട്ടില്ല. എന്നാല്‍ അനിവാര്യമാണെങ്കില്‍ താനിത് ചെയ്തിരിക്കുമെന്നും ട്രംപ് വ്യക്തമാക്കുന്നു. രാജ്യത്തിന്റെ അതിര്‍ത്തി സുരക്ഷ അതീവ പ്രാധാന്യമുള്ളതാണ്. ജനങ്ങള്‍ ചിന്തിക്കുന്നതിനും അപ്പുറത്താണിത്. നമ്മുക്ക് വേണ്ടത് എന്താണെന്നത് താന്‍ ചെയ്തിരിക്കുമെന്നും അദ്ദേഹം പറയുന്നു.

അമേരിക്കയില്‍ രണ്ടാഴ്ചയായി ട്രഷറി സ്തംഭനം തുടരുന്നതിനിടെയാണ് ട്രംപ് ഒരിക്കല്‍ കൂടി നിലപാട് വ്യക്തമാക്കുന്നത്. മെക്‌സിക്കോ മതിലിന് പണം അനുവദിച്ചില്ലെങ്കില്‍ വര്‍ഷങ്ങളോളം ട്രഷറി നിയന്ത്രണം നടപ്പിലാക്കാനും മടിക്കില്ലെന്നതാണ് ട്രംപിന്റെ നിലപാട്. യു.എസ് ജനപ്രതിനിധി സഭയുടെ സ്പീക്കര്‍ നാന്‍സി പെലോസി, മുതിര്‍ന്ന ഡെമോക്രാറ്റ് നേതാവ് ചക് ഷമര്‍ എന്നിവരാണ് ഡോണാള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്തിയത്.

Share this news

Leave a Reply

%d bloggers like this: