ലഹരി വസ്തുക്കളുടെ ഉപയോഗത്തില്‍ കേരളത്തില്‍ വന്‍ വര്‍ധനവ്

ലഹരി വസ്തുക്കളുടെ ഉപയോഗം സംസ്ഥാനത്ത് വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം പിടികൂടിയ ലഹരി വസ്തുക്കളുടെ കണക്ക് പുറത്ത് വിട്ട് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. 2018 ജനുവരി മുതല്‍ ഡിസംബര്‍ വരെ സംസ്ഥാനത്ത് പിടിച്ചെടുന്ന ലഹരിമരുന്നിന്റെ കണക്കുകളാണ് പുറത്ത് വിട്ടത്. 2017ല്‍ 304 കോടി രൂപയുടെ ലഹരിമരുന്നുകള്‍ മാത്രമാണ് പിടിച്ചെടുത്തത് എന്നാല്‍ എന്നാല്‍ കഴിഞ്ഞ വര്‍ഷം പിടിച്ചെടുത്ത കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ 800 കോടിയിലധികം രൂപയുടെ ലഹരിമരുന്നാണ് പിടിച്ചെടുത്തിരിക്കുന്നത്.

ലഹരി മരുന്ന് കേസുകളുടെ എണ്ണത്തിലും വര്‍ധനവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നു. 1000 ടണ്‍ പുകയില, 32 കിലോ എംഎഡിഎംഎ, 11000 നെട്രോസെപാം ഗുളികകള്‍, ഏഴ് കോടി ഹാഷിഷ് എന്നിങ്ങനെയാണ് എക്സൈസ് കഴിഞ്ഞ വര്‍ഷം പിടിച്ചെടുത്ത ലഹരിമരുന്നിന്റെ കണക്കുകള്‍. ലഹരി മരുന്നിന്റെ ഉപയോഗം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കൊച്ചിയാലാണ്. അതുകൊണ്ട് തന്നെ ഇതിനെതിരെ ബോധവത്ക്കരണ ക്ലാസുകളും വേണ്ട വിധത്തിലുള്ള പരിശോധനകളും നടത്താനാണ് എക്സൈസിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ഈ മാസം 12ന് കൊച്ചിയില്‍ ഹാഫ് മാരത്തണ്‍ സംഘടിപ്പിക്കും. അതേ പോലെത്തന്നെ ഈ മാസം തന്നെ സംസ്ഥാനത്തെ മുഴുവന്‍ വിമുക്തി കേന്ദ്രങ്ങളും പ്രവര്‍ത്തന സജ്ജമാകുമെന്നും എക്സൈസ് വകുപ്പ് അറിയിച്ചു.

കടല്‍മാര്‍ഗവും ആകാശമാര്‍ഗവും മയക്കുമരുന്ന് കടത്ത് നടക്കുന്നു, വിമാനമാര്‍ഗം വഴിയുള്ള മയക്കുമരുന്ന് കടത്ത് പിടിക്കുന്നതിനായി സിവില്‍ ഏവിയേഷന്റെ നേതൃത്വത്തില്‍ കേരളത്തിലെ വിമാനത്താവളങ്ങളില്‍ ആധുനിക സജ്ജീകരണത്തോടെയുള്ള സ്‌കാനിംഗ് മെഷീന്‍ സ്ഥാപിക്കാനൊരുങ്ങുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതില്‍ കേരളം രണ്ടാമതെന്ന് കണക്കുകള്‍.

Share this news

Leave a Reply

%d bloggers like this: