അയര്‍ലണ്ടിലെ പണത്തട്ടിപ്പുകള്‍ക്കെതിരെ പുതിയ നിയമം ക്യാബിനറ്റിന്റെ പരിഗണനയില്‍

ഡബ്ലിന്‍: ക്രിപ്‌റ്റോ കറന്‍സികള്‍ക്കെതിരെ മുന്നറിയിപ്പു നല്‍കുന്ന പുതിയ നിയമം നടപ്പാക്കാനൊരുങ്ങി അയര്‍ലന്‍ഡ്. പണത്തട്ടിപ്പുകളും തീവ്രവാദ ധനസഹായങ്ങളും തടയാനുള്ള ബില്ലാണ് ക്യാബിനറ്റിന്റെ പരിഗണനയിലുള്ളത്. നിലയിലുള്ള പണമിടപാട് തട്ടിപ്പുകള്‍ക്കെതിരെയുള്ള നിയമങ്ങള്‍ ശക്തിപ്പെടുത്തുകയും കുറ്റവാളികള്‍ തട്ടിപ്പ് പണം കൈമാറ്റം ചെയുന്ന ക്രിപ്‌റ്റോകറന്‍സികളെ നിരീക്ഷിച്ച് തട്ടിപ്പുകാരെ കണ്ടെത്താന്‍ ഗാര്‍ഡയ്ക്ക് സഹായകമാകുമെന്നും കരുതുന്നു. പ്രീ പെയ്ഡ് കാര്‍ഡുകളുടെ ഉപയോഗം പരിമിതപ്പെടുത്താനും തീവ്രാവാദ ധനസഹായങ്ങള്‍ക്ക് കാരണമാകുന്ന വിര്‍ച്വല്‍ കറന്‍സികളെ നിരീക്ഷിക്കാനും ബില്ലില്‍ ആവശ്യപ്പെടുന്നു.

നിയമ മന്ത്രി ചാര്‍ളി ഫ്‌ളാനഗന്‍ ആണ് പുതിയ ബില്ല് ഖ്യഇനത്തിന് മുന്‍പാകെ അവതരിപ്പിച്ചത്. പണമിടപാട് തട്ടിപ്പുകാരെയും അഴിമതിക്കാരെയും കുടുക്കാന്‍ സഹായകരമാകുന്ന നിയമമായിരിക്കും ഇതെന്ന് അദ്ദേഹം സൂചിപ്പിച്ചു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു സാമ്പത്തിക സഹായം നല്‍കാന്‍ ക്രിപ്‌റ്റോകറസികള്‍ ഉപയോഗിക്കുന്നതു തടയുമെന്നും അദ്ദേഹം വ്യക്തമാക്കി. ക്രിപ്‌റ്റോകറസികള്‍ നിയന്ത്രിക്കാന്‍ കേന്ദ്ര അതോറിറ്റികളില്ല, തര്‍ക്കപരിഹാരത്തിന് അംഗീകൃത ചട്ടക്കൂടുകളില്ല, അടിസ്ഥാനമൂല്യമില്ല, വരുമാനം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു. കുറ്റവാളികളും തീവ്രവാദികളും നിലനില്‍ക്കുന്നത് തന്നെ പണത്തട്ടിപ്പുകള്‍ നടത്തിയാണ് ഈ പണം ക്രിപ്‌റ്റോകറസിയിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഇത്തരക്കാരെ നിരീക്ഷിക്കുന്ന ക്രിമിനല്‍ അസറ്റ് ബ്യുറോ അയര്‍ലണ്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2018ല്‍ നിരവധി കേസുകളാണ് ഇതിന്റെ കീഴില്‍ നിരീക്ഷണ വിധേയമായത്.

നിലവിലുള്ള എല്ലാ ക്രിപ്‌റ്റോ കറന്‍സികളും സ്വകാര്യ വ്യക്തികളോ സ്ഥാപനങ്ങളോ സൃഷ്ടിച്ചതാണ്. പരമ്പരാഗത കറന്‍സികള്‍ക്കുള്ളതുപോലെ ഒരു സമ്പദ്വ്യവസ്ഥയുടെ പിന്തുണയോ കമ്പനികളുടെ ഓഹരികളുടേതു പോലെ ബിസിനസിലൂടെയുള്ള വരുമാനമോ ഇല്ല. ഊഹക്കച്ചവടത്തിലൂടെ ലഭിക്കുന്ന മൂല്യവര്‍ധന മാത്രം. അതുകൊണ്ടുതന്നെ ഇതൊരു കുമിളയായി പൊട്ടിത്തകരുമെന്നു ലോകത്തെ പ്രശസ്തരായ നിക്ഷേപകവിദഗ്ധരെല്ലാം മുന്നറിയിപ്പു നല്‍കുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: