ടിനി മന്ത്രകോടി ഉടുത്ത് നിത്യയാത്രയ്ക്കായി പാലായിലെ ഭര്‍തൃഗൃഹത്തില്‍; സംസ്‌കാര ശുശ്രുഷ മൂന്ന് മണിക്ക്

അയര്‍ലന്‍ഡ് മലയാളികള്‍ക്ക് തീരാദുഃഖം നല്‍കി വിട്ടുപിരിഞ്ഞ ലീമെറിക്കിലെ മലയാളി നേഴ്സ് ടിനി സെബാസ്റ്റ്യന്റെ സംസ്‌കാര ശുശ്രുഷകള്‍ പാലായിലെ ഭര്‍തൃഗൃഹത്തില്‍ ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ആരംഭിക്കും. പാലായിലുള്ള ഇല്ലിമൂട്ടില്‍ വസതിയിലെ പൊതുദര്‍ശനത്തിന് ശേഷം മൃദദേഹം വിലാപയാത്രയായി പാലാ സെന്റ് തോമസ് കത്ത്രീഡലില്‍ എത്തിച്ച് സംസ്‌കാര ശുശ്രുഷകള്‍ നടത്തപ്പെടും.

ഇന്ന് രാവിലെ മൂന്ന് മണിയോടെയാണ് അയര്‍ലണ്ടില്‍ നിന്ന് എമിറേറ്റ്‌സ് വിമാനത്തില്‍ ടിനിയുടെ മൃദദേഹം കൊച്ചിയില്‍ എത്തിയത്. ബന്ധുക്കളും പ്രിയപ്പെട്ടവരും മൃതദേഹം ഏറ്റുവാങ്ങി. ടിനിയുടെ ഭര്‍ത്താവ് സിറില്‍ ജോയിയും മക്കള്‍ റിയയും, റിയോണും അയര്‍ലണ്ടിലെ മറ്റ് സുഹൃത്തുക്കളും പുലര്‍ച്ചെ രണ്ട് മണിക്ക് ഖത്തര്‍ എയര്‍വെയ്‌സില്‍ കൊച്ചിയില്‍ എത്തിയിരുന്നു. ടിനിയെ അവസാനമായി ഒരുനോക്കു കാണാനും അന്ത്യയാത്ര നല്‍കാനും സഹപാഠികളും ബന്ധുക്കളും സുഹൃത്തുക്കളുമായ നിരവധിപേരാണ് ഭവനത്തില്‍ എത്തിക്കൊണ്ടിരിക്കുന്നത്.

ലിമറിക് സെന്റ് ജോണ്‍സ് ആശുപത്രിയില്‍ നേഴ്‌സായി ജോലി ചെയ്തുവന്ന ടിനി സിറിള്‍ (37) ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണത്തിന് കീഴടങ്ങിയത്. ആലപ്പുഴ എടത്വ സ്വദേശിനിയായിരുന്നു. ഗര്‍ഭാശയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ടിനി തിരിച്ചുവരുമെന്ന പ്രതീക്ഷകള്‍ ഏവര്‍ക്കും ഉണ്ടായിരുന്നെങ്കിലും ഏവരെയും ഞെട്ടിച്ച് താന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

കഴിഞ്ഞ ദിവസം ലീമെറിക്കിലെ സെന്റ് ജോണ്‍സ് ഹോസ്പിറ്റല്‍ ചാപ്പലിലും, പാട്രിക്‌സ്വെല്ലിലുള്ള Church of blessed vergin mary ദേവാലയത്തിലും നടന്ന പൊതുദര്‍ശനത്തിലും പ്രാര്‍ത്ഥനയിലും നൂറുകണക്കിന് മലയാളികളും മറ്റ് സഹപ്രവര്‍ത്തകരും പ്രിയപ്പെട്ടവരും ടിനിയ്ക്ക് അന്ത്യയാത്രയേകാന്‍ ഒത്തുകൂടിയിരുന്നു. അയര്‍ലണ്ട് മലയാളികള്‍ക്ക് തീരാത്ത വേദന നല്‍കിയാണ് ടിനി യാത്രയാകുന്നത്.

  

Share this news

Leave a Reply

%d bloggers like this: