ഡബ്ലിനില്‍ നിര്യാതയായ മലയാളി നേഴ്‌സ് ഹെലന്‍ സാജുവിന്റെ സംസ്‌കാര ശുശ്രൂഷ കുറിഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ നടക്കുന്നു- തത്സമയം

അയര്‍ലണ്ടിലെ ഡബ്ലിനില്‍ നിര്യാതയായ മലയാളി നേഴ്‌സ് ഹെലന്‍ സാജുവിന്റെ സംസ്‌കാര ശുശ്രൂഷകള്‍ ഉച്ചയ്ക്ക് ഒരു മണി മുതല്‍ ആരംഭിച്ചു. ഭവനത്തിലെ പൊതുദര്‍ശനത്തിന് ശേഷം രാമപുരം കുറിഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലാണ് സംസ്‌കാര ശുശ്രുഷകള്‍ നടത്തപ്പെടുക. ഇന്നലെ വൈകിട്ടോടെയാണ് ഡബ്ലിനില്‍ നിന്ന് എമിറൈറ്റ്‌സ് വിമാനത്തില്‍ മൃദദേഹം കൊച്ചിയിലെത്തിയത്. ഭര്‍ത്താവ് സാജു ഉഴുന്നാലിലും മകളായ സച്ചിനും, സബിനും ഒപ്പമുണ്ടായിരുന്നു.

ഭവനത്തില്‍ പൊതുദര്‍ശനത്തിന് വച്ച ഭൗതികശരീരം ഒരു നോക്കുകാണാന്‍ സുഹൃത്തുക്കളും ബന്ധുക്കളുടെയും പ്രിയപ്പെട്ടവരുടെയും അണമുറിയാത്ത ജനപ്രവാഹമാണ്. അയര്‍ലണ്ടിലെ മലയാളികളെയാകെ ദുഃഖത്തിലാഴ്ത്തിയാണ് ഹെലന്‍ യാത്രയാകുന്നത്. ഏതാനും വര്‍ഷങ്ങളായി ക്യാന്‍സര്‍ രോഗ ബാധിതയായി ചികിത്സയില്‍ ആയിരുന്ന ഹെലന്‍ സാജു കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 6 മണിയോടെയാണ് മരണത്തിന് കീഴടങ്ങിയത്. രോഗമുക്തയായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു പ്രിയപ്പെട്ടവരും സുഹൃത്തുക്കളും. ഡബ്ലിനിലെ കൊണോലി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

പതിനാല് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഹെലനും കുടുംബവും അയര്‍ലണ്ടിലേക്ക് എത്തുന്നത്. ഒരു വര്‍ഷത്തോളം നാവനിലെ നേഴ്സിങ് ഹോമില്‍ ജോലി ചെയ്തിരുന്നു. പിന്നീട് ഡബ്ലിനില്‍ ഡോണി ബ്രൂക്കിലെ റോയല്‍ ആശുപത്രിയില്‍ സേവനമനുഷ്ടിക്കാന്‍ തുടങ്ങി. ഡബ്ലിനിലെ തദ്ദേശിയരുടെയും വിദേശികളുടെയും ഉറ്റ മിത്രമായിരുന്ന ഹെലന്റെ മൃദദേഹം താന്‍ ജോലിചെയ്തിരുന്ന ഡോണിബ്രൂക്കിലെ റോയല്‍ ഹോസ്പിറ്റല്‍ ചാപ്പലിലും ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തിലും പൊതുദര്‍ശനത്തിനു വെച്ചിരുന്നു.

 

സംസ്‌കാര ശുശ്രുഷകള്‍ തത്സമയം

Share this news

Leave a Reply

%d bloggers like this: