ബ്ലാഞ്ചര്‍സ്ടൗണ്‍ സീറോ മലബാര്‍ കമ്യൂണിറ്റി ‘ഇടവകോത്സവം 2019’ ആഘോഷമാക്കി

ബ്ലാഞ്ചര്‍സ്ടൗണ്‍ സീറോ മലബാര്‍ കമ്യൂണിറ്റി ‘ഇടവകോത്സവം 2019’ ഫെബ്രുവരി 9 ശനിയാഴ്ച വൈകിട്ട് 6 മണിമുതല്‍ ഡണ്‍ബോയിന്‍ കമ്യൂണിറ്റി സെന്ററില്‍വച്ച് നടന്നു. ബിഷപ്പ് സ്റ്റീഫന്‍ ചിറപ്പണത്ത് ഇടവകോത്സവം ഉദ്ഘാടനം ചെയ്തു.

സീറോ മലബാര്‍ സഭ ചാപ്ലിന്‍ റവ. ഫാ. റോയ് വട്ടക്കാട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ചാപ്ലിന്മാരായ റവ. ഡോ. ക്ലമന്റ് പാടത്തിപ്പറമ്പില്‍, റവ. ഫാ. രാജേഷ് മേച്ചിറാകത്ത് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് വിശ്വാസ പരിശീലന വിദ്യാര്‍ത്ഥികളുടേയും കുടുംബയൂണിറ്റുകളുടേയും നേതൃത്വത്തില്‍ കലാപരിപാടികള്‍ അരങ്ങേറി. സ്നേഹവിരുന്നോടെയാണ് ഈ വര്‍ഷത്തെ ഇടവകോത്സവം സമാപിച്ചത്.

Share this news

Leave a Reply

%d bloggers like this: