ക്യാബിന്‍ ബാഗിന് ചാര്‍ജ്: റൈന്‍ എയറിന് മൂന്നു മില്യന്‍ യൂറോ പിഴ ചുമത്തി

കാബിന്‍ ലഗേജിന് ചാര്‍ജ് ഈടാക്കിയത് അന്യായമാണെന്ന കണ്ടെത്തിയതിനെ തുടര്‍ന്ന് ബജറ്റ് എയര്‍ലൈന്‍ റൈന്‍ എയറിന് ഇറ്റലിയിലെ ആന്റി ട്രസ്റ്റ് അഥോറിറ്റി മൂന്നു മില്യന്‍ യൂറോ പിഴ ചുമത്തി. വിസ് എയറിനും സമാന പിഴ ബാധകമാണ്. സീറ്റിനിടിയില്‍ വയ്ക്കാവുന്ന ചെറിയ ബാഗുകള്‍ സൗജന്യമായി കൊണ്ടുപോകാമെന്നാണ് രണ്ട് എയര്‍ലൈനുകളുടെയും വാഗ്ദാനം. എന്നാല്‍, പത്തു കിലോഗ്രാം വരെയുള്ള ബാഗുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തിയിരുന്നു.

യാത്രക്കാര്‍ പ്രതീക്ഷിക്കുന്നതിലും ചെറിയ വലുപ്പമാണ് എയര്‍ലൈനുകള്‍ അനുവദിച്ചിരുന്നെന്ന് ആന്റിട്രസ്‌ററ് ഏജന്‍സി കണ്ടെത്തി. ഇത്തരത്തില്‍ അധിക ചാര്‍ജ് ഈടാക്കുന്നത് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നതിനു തുല്യമാണെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് പിഴ ചുമത്തിയിരിക്കുന്നത്.

വര്‍ധിച്ച് വരുന്ന ഇന്ധന ചാര്‍ജുമായി പൊരുത്തപ്പെടുത്തി സര്‍വീനെ മുന്നോട്ട് കൊണ്ട് പോകാന്‍ ചാര്‍ജ് വര്‍ധനവ് അനിവാര്യമായിത്തീര്‍ന്നുവെന്നാണ് കമ്പനികള്‍ ഇതിന് ന്യായീകരണം നല്‍കിയിരുന്നത്. തങ്ങളുടെ സൗജന്യ കാബിന്‍ ബാഗേജ് അലവന്‍സ് മൂന്നില്‍ രണ്ടായി വെട്ടിക്കുറയ്ക്കുകയാണ് റൈന്‍ എയര്‍ ചെയ്തത്. ഇത് പ്രകാരം റൈന്‍ എയറില്‍ ഹാന്‍ഡ് ബാഗ് അല്ലെങ്കില്‍ ലാപ് ടോപ് കേസ് തുടങ്ങിയവയില്‍ കൂടുതല്‍ ബാഗേജ് കൊണ്ടു പോകാന്‍ അനുവദിച്ചിരുന്നില്ല. ഇല്ലെങ്കില്‍ യാത്രക്കാര്‍ അധികമായി 6 മുതല്‍ 10 യൂറോ വരെ യൂറോ ബോര്‍ഡിംഗ് മുന്‍ഗണനക്കായി അടക്കേണ്ടി വരും.

ഈ വെട്ടിക്കുറയ്ക്കല്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്ന് മുതലാണ് നിലവില്‍ വന്നത്. യൂറോപ്പിലെ ഏറ്റവും വലിയ നാല് ബഡ്ജറ്റ് എയര്‍ലൈനുകളിലൊന്നായ വിസ് എയറും റൈന്‍ എയറിന് പിന്നാലെ ഇതു പോലുള്ള വിലകൂട്ടല്‍ നയം നടപ്പിലാക്കി. ബാഗേജ് ഫീസ് ആദ്യമായി നിലവില്‍ വന്നത് ലോ കോസ്റ്റ് ഏവിയേഷനെ തുടര്‍ന്നായിരുന്നു. 2006ല്‍ ഫ്ലൈ ബി ആയിരുന്നു ആദ്യം ഇത് അവതരിപ്പിച്ചത്. തുടര്‍ന്ന് റൈന്‍ എയറും ഈസിജെറ്റും ഇതിനെ പിന്തുടര്‍ന്നു.

Share this news

Leave a Reply

%d bloggers like this: