അയര്‍ലന്‍ഡിന് മറുപടി നല്‍കി സ്വിസ്സ് ജനത; ദൈവനിന്ദാ നിരോധന നിയമം റദ്ദാക്കാനുള്ള നീക്കത്തിന് സ്വിസ് സര്‍ക്കാരിന്റെ പിന്തണയില്ല

ജനീവ: സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ശിക്ഷാ നിയമത്തില്‍ നിന്ന്, ദൈവനിന്ദയ്ക്ക് ശിക്ഷ വിധിക്കുന്ന വ്യവസ്ഥ ഒഴിവാക്കാനുള്ള നീക്കത്തിന് സര്‍ക്കാര്‍ പിന്തുണ ലഭിക്കില്ല. അയര്‍ലന്‍ഡ് ഉള്‍പ്പെടെ യൂറോപ്പിലെ പല വികസിത രാജ്യങ്ങളിലും സമീപ കാലത്ത് ദൈവനിന്ദ ശിക്ഷാര്‍ഹമാക്കുന്ന വകുപ്പുള്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍, സ്വിസ് സര്‍ക്കാര്‍ ഇതിനു തയാറല്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

ഗ്രീന്‍ ലിബറല്‍ എംപി ബീറ്റ് ഫ്‌ളാച്ചാണ് വകുപ്പ് ഒഴിവാക്കാനുള്ള പ്രമേയം കൊണ്ടുവന്നത്. നിലവില്‍ ദൈവനിന്ദ തെളിയിക്കപ്പെട്ടാല്‍ പിഴാണ് ശിക്ഷ. ഒരു ആധുനിക മതേതര രാജ്യത്ത് ഇത്തരമൊരു നിയമത്തിനു പ്രസക്തിയില്ലെന്നാണ് ഫ്‌ളാച്ചിന്റെ വാദം.

പരസ്യമായി മറ്റൊരാളുടെ മത വിശ്വാസത്തെയോ ദൈവ വിശ്വാസത്തെയോ നിന്ദിക്കുന്നതിനാണ് നിലവില്‍ ശിക്ഷ വ്യവസ്ഥ ചെയ്തിരിക്കുന്നത്. മറ്റൊരാളുടെ ആരാധന തടസപ്പെടുത്തുന്നതിനോ ആരാധനാലയത്തെ അവഹേളിക്കുന്നതിനോ മതാചാരങ്ങളെയോ ആരാധനയെയോ തടയുന്നതിനോ ഉള്ള ശ്രമങ്ങളും നിയമത്തിന്റെ പരിധിയില്‍ വരും.

അയര്‍ലണ്ടില്‍ കഴിഞ്ഞ വര്‍ഷം നടന്ന റഫറണ്ടത്തിലാണ് ദൈവനിന്ദ കുറ്റകരമാകുന്ന നിയമം എടുത്തുകളഞ്ഞത്. എന്നാല്‍ അഭിപ്രായ പ്രകടനം നടത്തുന്നതിന് ലഭിച്ച വലിയ അംഗീകാരമായി കണക്കാക്കുമ്പോഴും അതിനെ ദുര്‍വിനിയോഗം ചെയ്യാനുളള സാധ്യതയേറെയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: