വാട്ടര്‍ഫോര്‍ഡില്‍ നോമ്പ്കാല ഒരുക്ക ഏകദിന ധ്യാനം മാര്‍ച്ച് 3 ഞായറാഴ്ച

വാട്ടര്‍ഫോര്‍ഡ്: സിറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റി (SMCC) വാട്ടര്‍ഫോര്‍ഡ് ഒരുക്കുന്ന സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ നോമ്പ്കാല ഒരുക്ക ഏകദിന ധ്യാനം മാര്‍ച്ച് മൂന്നാം തീയതി ഞായറാഴ്ച വാട്ടര്‍ഫോര്‍ഡ് De La Salle കോളേജില്‍ വെച്ച് നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകമായിട്ടാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.

ഞായറാഴ്ച രാവിലെ 9:30 മണിക്കു ധ്യാനം ആരംഭിക്കും, വൈകിട്ട് 5 മണിക്ക് ധ്യാനം സമാപിക്കും. വാട്ടര്‍ഫോര്‍ഡ് സിറോമലബാര്‍ ഇടവക വികാരി Rev. Fr. സിബി അറയ്ക്കല്‍ എല്ലാ വിഭാഗത്തിലുള്ള വിശ്വാസികളെയും ധ്യാനത്തിലേക്കു ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
Louis Xavier: 0894489416,
Stanly Paul: 0873261183,
Jaimy Mathew:0862042390,
Georgekutty:0870566531

Share this news

Leave a Reply

%d bloggers like this: