വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഉപവാസ പ്രാര്‍ത്ഥന, ഈ (ശനിയാഴ്ച) നീനയ്ക്ക് സമീപം ടൂമെവാരായില്‍ ഏപ്രില്‍ 6-ന്…

ടൂമെവാരാ: ഏപ്രില്‍ 6-ന്, ഒന്നാം ശനിയാഴ്ച, വോയ്‌സ് ഓഫ് പീസ് മിനിസ്ട്രിയുടെ ഉപവാസ പ്രാര്‍ത്ഥനയില്‍ വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് എത്തിച്ചേരുന്നതാണ്, തുടര്‍ന്ന് തിരുശേഷിപ്പ് (ഫസ്റ്റ് ക്ലാസ് റെലിക്ക്) വണങ്ങുവാനുള്ള അവസരം എല്ലാ വിശ്വാസികള്‍ക്കും ഉണ്ടായിരിക്കുന്നതാണ്. കൗണ്ടി ടിപ്പററിയിലെ നീനക്കടുത്തുള്ള ടൂമെവാരാ, (ഒബാമ പ്ലാസ്സയ്ക്ക് സമീപം) സെന്റ്. ജോസഫ്‌സ്
ദേവാലയത്തിലാണ് ഉപവാസ പ്രാര്‍ത്ഥന നടത്തപ്പെടുന്നതാണ്. വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ആറ് വര്‍ഷമായി എല്ലാ ആദ്യ ശനിയാഴ്ച്ചകളിലുമാണ് ഉപവാസ പ്രാര്‍ത്ഥന നടത്തിവരുന്നത്ത്.

ഈ ശനിയാഴ്ച്ച (06-04- 2019) രാവിലെ 10.30 ന് ആരംഭിക്കുന്നതാണ്. ശുശ്രുഷകളില്‍ ജപമാല, സ്തുതിപ്പ്, വചനപ്രഘോഷണം,
നിത്യസഹായമാതാവിന്റെ നൊവേനയെ തുടര്‍ന്ന് ദിവ്യബലിയും, ആരാധനയും, രോഗികള്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥനയും നടത്തപ്പെടുന്നതാണ്. ശുശ്രുഷകള്‍ വൈകുന്നേരം 4:00 ന് സമാപിക്കും. ഈ ശുശ്രുഷകള്‍ക്ക് റവ:ഫാ. ഫ്രാന്‍സീസ് സേവ്യര്‍, റവ. ഫാ. ജോര്‍ജ്ജ് അഗസ്റ്റിന്‍, എന്നിവര്‍ നേതൃത്വം നല്‍കും.

അയര്‍ലന്‍ഡിലെ എല്ലാ വിശ്വാസികളെയും ഉപവാസപ്രാര്‍ത്ഥനയിലേക്ക് വോയ്‌സ് ഓഫ് പീസ് മിനിസ്ട്രിയുടെ ഡയറക്ടറായ റവ:ഫാ. ഫ്രാന്‍സീസ് സേവ്യര്‍ ( സിലനച്ചന്‍) സ്വാഗതം ചെയ്യുന്നു. തദവസരത്തില്‍ പള്ളിക്ക് സമീപമുള്ള പാരിഷ് ഹാളില്‍ യുവാക്കള്‍ക്കും, കുട്ടികള്‍ക്കും, പ്രത്യേക ധ്യാനവും ഒരുക്കിയിരിക്കുന്നു. കുമ്പസാരത്തിനും, കൌണ്‍സിലിങ്ങിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :-
അനീഷ് പുതുശ്ശേരി – 0879726281
പ്രദീബ് ബേബി – 0873159728,
ജിമ്മി പുത്തന്‍പറമ്പില്‍ – 0899654293

സെന്റ്. ജോസഫ്‌സ് ചര്‍ച്ച്, ടൂമെവാരാ, കൂള്‍കെരീന്‍, കൗണ്ടി ടീപ്പെററി.
Geographic അഡ്രസ്:
SAINT JOSEPH’S
CATHOLIC CHURCH
CHAPEL STREET
TOOMEVARA
NENAGH
CO. TIPPERARY
Eircode:- E45 VP21

(Direction – People coming from Dublin:-Leave M7 at Exit -23( Obama plaza) continue 6 km to your left)

People coming from Limerick:- Leave M7 at – Exit -24 cross the overbridge continue 4km)

Share this news

Leave a Reply

%d bloggers like this: