ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്കിടയിലും യൂണിയന്റെ പേര് ചേര്‍ക്കാതെ പുതിയ പാസ്‌പോര്‍ട്ട് പുറത്തിറക്കി ബ്രിട്ടന്‍

ലണ്ടന്‍: ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ അനിശ്ചിതമായി നീളുന്നുണ്ടെങ്കിലും യൂറോപ്യന്‍ യൂണിയന്റെ പേരില്ലാത്ത പുതിയ പാസ്‌പോര്‍ട്ട് ബ്രിട്ടന്‍ പുറത്തിറക്കി. മാര്‍ച്ച് 30 മുതലാണ് ബ്രിട്ടന്‍ പുതിയ പാസ്‌പോര്‍ട്ട് പുറത്തിറക്കിയത്. എന്നാല്‍ സ്റ്റോക്ക് തീര്‍ന്നതിനാല്‍ ചിലര്‍ക്ക് പഴയ പാസ്‌പോര്‍ട്ട് ആണ് ലഭിച്ചതെന്നും പരാതിയുണ്ട്.

മാര്‍ച്ച് അവസാനിക്കുന്നതോടെ സകല നടപടിയും പൂര്‍ത്തിയാക്കി ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്നായിരുന്നു ചട്ടം. എന്നാല്‍ അത് തീരുമാനമാകാതെ വൈകുകയാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ജൂണ്‍ 30 വരെ സമയം ആവശ്യപ്പെട്ടുവെന്നും വേണമെങ്കില്‍ ഒരു വര്‍ഷമെടുക്കാമെന്നും ഇ.യു മറുപടി നല്‍കിയെന്നാണ് പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഇതിനിനെ സ്ഥിരീകരിക്കുകയാണ് ബ്രിട്ടന്റെ പുതിയ പാസ്‌പോര്‍ട്ട് അവതരണം.

ഇ.യു സഖ്യത്തില്‍ തുടരുന്നതിനിടെ എന്തിനാണ് പുതിയ പാസ്‌പോര്‍ട്ട് എന്നാണ് ജന സംസാരം. 1988 മുതലാണ് ബ്രിട്ടന്‍ കടും ചുവപ്പും കാപ്പിയും കലര്‍ന്ന നിറത്തിലുള്ള യൂറോപ്യന്‍ യൂണിയന്റെ പേരുവെച്ച പാസ്‌പോര്‍ട്ട് പുറത്തിയാക്കിയത്.

Share this news

Leave a Reply

%d bloggers like this: