യു.കെ-യ്ക്ക് ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ സാവകാശം അനുവദിക്കുന്നതിനോട് യോജിപ്പില്ല: മന്ത്രി ലിയോ വരേദ്കര്‍

ഡബ്ലിന്‍: ബ്രെക്‌സിറ്റ് കരാര്‍ പൂര്‍ണമായി നടപ്പാക്കാന്‍ ജൂണ്‍ 30 വരെ സമയം ചോദിച്ച് തെരേസ യൂണിയന്‍ കൗണ്‍സിലിന് കത്ത് എഴുതിയിരുന്നു. അടുത്ത ഇ.യു. ബ്രെസല്‍സ് സമ്മേളനത്തിന് മുന്‍പ് കൗണ്‍സിലിന്റെ അംഗീകാരം നേടിയെടുത്തത് ബ്രെക്‌സിറ്റ് കരാര്‍ നീട്ടിയെടുക്കാം കഴിയുമെന്ന ധാരണയിലാണ് തെരേസ. യു.കെ ബ്രെക്‌സിറ്റ് കരാര്‍ നീട്ടുന്നതിനോട് യോജിക്കാനാവില്ലെന്ന് മന്ത്രി ലിയോ വരേദ്കര്‍ അഭിപ്രായപ്പെട്ടു.

യു.കെയുടെ അപേക്ഷ യൂണിയന്‍ അംഗീകരിക്കുമെന്നാണ് താന്‍ കണക്കാണുന്നത് എന്നാല്‍ ഇ.യു അംഗം എന്നതിലുപരി തന്റെ വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞതെന്നും വരേദ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. ബ്രെക്‌സിറ്റ് നീണ്ടു പോകുന്നത് അയര്‍ലന്‍ഡിന് ക്ഷീണമുണ്ടാക്കുമെന്നും വരേദ്കര്‍ അഭിപ്രായപ്പെട്ടു. ബ്രെക്‌സിറ്റ് ഏല്‍പ്പിച്ച ആഘാതം ബിസിനസ്, അഗ്രി ഫുഡ് ഇന്‍ഡസ്ട്രികളെ പ്രതികൂലമായി ബാധിച്ചുതുടങ്ങിയെന്നും വരേദ്കര്‍ വ്യക്തമാക്കി.

കണ്‍സര്‍വേറ്റീവിന്റെ പിന്തുണ നഷ്ടപ്പെട്ടതോടെ തെരേസ ലേബര്‍ പാര്‍ട്ടി നേതാവ് ജര്‍മ്മന്‍ കോര്‍ബിനുമായി ചര്‍ച്ച നടത്തിയിരുന്നു. ആദ്യ ചര്‍ച്ച ഫലം കണ്ടില്ലെങ്കിലും വീണ്ടും ഇവര്‍ ചര്‍ച്ചകള്‍ നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ലേബര്‍ പാര്‍ട്ടിയുടെ രണ്ടാം ഹിത പരിശോധന എന്ന ആവശ്യത്തെ പിന്തുണക്കുന്നില്ലെങ്കിലും ഇ.യു കസ്റ്റംസ് യൂണിയനില്‍ ബ്രിട്ടന്‍ തുടരണമെന്ന ലേബര്‍ പാര്‍ട്ടിയുടെ ഡിമാന്‍ഡ് മേ അംഗീകരിച്ചതായാണ് സൂചന.

ബ്രിട്ടനില്‍ ഏത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും കസ്റ്റംസ് യൂണിയന്‍ നിലനിര്‍ത്തിക്കൊണ്ടുള്ള നിയമ നിര്‍മ്മാണമാണ് കോര്‍ബിന്‍ ആവശ്യപ്പെടുന്നത്. ഇതോടെ ബ്രെക്‌സിറ്റ് നടപടികളുടെ ചരട് വലിക്കുന്നതില്‍ കോര്‍ബിന്‍ നിര്‍ണ്ണായക പങ്ക് വഹിക്കും. എന്തുവില കൊടുത്തും നോ ഡീല്‍ ബ്രെക്‌സിറ്റ് ഒഴിവാക്കുകയാണ് തെരേസയുടെ ലക്ഷ്യം. അടുത്ത ബദല്‍ നിര്‍ദ്ദേശങ്ങള്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ ലേബര്‍ പാര്‍ട്ടിയുടെ സഹായത്തോടെ ബില്‍ പാസാക്കാന്‍ കഴിഞ്ഞേക്കുമെന്ന പ്രതീക്ഷയിലാണ് മേ.

എ എം

Share this news

Leave a Reply

%d bloggers like this: