എച്ച്.എസ്.ഇ-യുടെ മെറ്റേണിറ്റി സര്‍വീസുകള്‍ സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ട്; ഐറിഷ് ആശുപത്രികളിലെ പ്രസവം ഭയാനകരമാണെന്ന് അനുഭവസ്ഥരായ സ്ത്രീകള്‍ പങ്കുവെയ്ക്കുന്നു…

ഡബ്ലിന്‍: എച്ച്.എസ്.ഇ നിയന്ത്രണത്തില്‍ വരുന്ന മാതൃ-ശിശു സംരക്ഷണ സേവനങ്ങള്‍ ഒട്ടും സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഐറിഷ് ആശുപത്രികളില്‍ പ്രസവത്തിന് എത്തുന്നവര്‍ക്ക് നേരിടേണ്ടി വരുന്നത് കയ്‌പ്പേറിയ അനുഭവങ്ങള്‍. ലേബര്‍ റൂമില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായ പരിചരണം ലഭ്യമാകുന്നില്ലെന്ന് ഐറിഷുകാരിയായ ജോ ഡെഫ്രി തന്റെ അനുഭവം ചൂണ്ടിക്കാട്ടുന്നു.

സുരക്ഷിതമായ പ്രസവവും പ്രസവാനന്തര ചികിത്സകളും സ്ത്രീകളുടെ അവകാശമാണെന്നിരിക്കെ എച്ച്.എസ്.ഇ യുടെ കീഴിലുള്ള ആഴുപത്രികളില്‍ ലഭിക്കുന്നത് ഒട്ടും സുരക്ഷിതമല്ലാത്ത സേവനമാണെന്ന് ഇവര്‍ മോര്‍ണിംഗ് അയര്‍ലന്‍ഡിന് നല്‍കിയ ഫോണിങ് പ്രോഗ്രാമിലൂടെ വ്യക്തമാക്കി. പ്രസവ ശേഷം അണുബാധയേറ്റ് കിടക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചും ജോ വാചാലയായി.

അമ്മയായ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്ന പരിപാടിയില്‍ ആഴ്ചകള്‌തോറും പങ്കെടുക്കുന്ന സ്ത്രീകളില്‍ ഭൂരിഭാഗവും എച്ച്.എസ്.ഇ-യിലെ മാതൃ -ശിശു സംരക്ഷണ സേവനങ്ങളെക്കുറിച്ച് ആശങ്കകളാണ് രേഖപ്പെടുത്തിയത്. ഡെഫി എന്ന മറ്റൊരു യുവതിക്ക് പറയാനുള്ളത് പ്രസവാനന്തരം തന്റെ കുഞ്ഞ് മരണപ്പെട്ട സംഭവമായിരുന്നു. കുഞ്ഞ് ജനിച്ച് ആഴ്ചകള്‍ക്ക് ശേഷം ആശംസകള്‍ അര്‍പ്പിച്ചവരോട് കുഞ്ഞിന്റെ ശവസംസ്‌കാരത്തെക്കുറിച്ച് തനിക്ക് പറയേണ്ടി വന്നെന്ന് ഡെഫി വ്യക്തമാക്കുന്നു.

പ്രസവശേഷമുണ്ടാവുന്ന മുറിവുകളെ തുടര്‍ന്ന് പിന്നീട് ചലനശേഷിപോലും നഷ്ടപ്പെട്ട സ്ത്രീകളും പരിപാടിയില്‍ പങ്കുവെച്ചത് ദുരനുഭവങ്ങള്‍ മാത്രമാണ്. നിയമന നിരോധനം കൂടി ഏര്‍പ്പെടുത്തുന്നതോടെ മെറ്റേണിറ്റി സര്‍വീസുകളും അപകടത്തിലാകുമെന്ന് ആരോഗ്യ സംഘടനകള്‍ എച്ച്.എസ്.ഇ-ക്കു മുന്നറിയിപ്പ് നല്‍കി.

ഡികെ

Share this news

Leave a Reply

%d bloggers like this: