ശ്രീ കെ.എം. മാണി സാറിന്റെ വിയോഗം കേരളം രാഷ്ട്രീയത്തിന് തീരാനഷ്ടം: ഓ.ഐ.സി.സി അയര്‍ലണ്ട്.

ഡബ്ലിന്‍: കേരളം കോണ്‍ഗ്രസ് ചെയര്‍മാനും ഐക്യ ജനാധിപത്യ മുന്നണിയുടെ സമുന്നതനായ നേതാവുമായ ശ്രീ. കെ.എം. മാണിസാറിന്റെ നിര്യാണം കേരളാ രാഷ്ട്രീയത്തിനും ഒപ്പം കര്‍ഷകര്‍ക്കും തീരാ നഷ്ടമെന്ന് ഓ.ഐ.സി.സി. അയര്‍ലന്‍ഡ് ഘടകം പ്രസിഡന്റ് ബിജു സെബാസ്റ്റിയനും, ജനറല്‍ സെക്രട്ടറി അനീഷ് കെ. ജോയിയും പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഓ.ഐ.സി.സി. കമ്മറ്റി അംഗങ്ങള്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ എല്‍ദോസ് ചെമ്മണം, ഷിജു ശാസ്താംകുന്നേല്‍, പ്രേംജി സോമന്‍, പ്രിന്‍സ് ജോസഫ്, മനോജ് വാഴുവേലി, ബിനോയ് പനച്ചിക്കല്‍, ജിബിന്‍ ജോസഫ് മറ്റു എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു. ഈ അവസരത്തില്‍ കേരളം കോണ്‍ഗ്രസിന്റെ കേരളത്തിലെയും അയര്‍ലണ്ടിലെയും പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നതായി ഓ.ഐ.സി.സി നേതൃത്വം അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: