സോണിയ റായ്ബറേലിയില്‍ മത്സരിക്കും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

ന്യൂഡല്‍ഹി : യു.പി .എ ചെയര്‍പേഴ്‌സണ്‍ സോണിയാഗാന്ധി റായ്ബറേലിയില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. രാഹുലിനും, പ്രിയങ്കയ്ക്കും ഒപ്പം എത്തിയാണ് പത്രിക സമര്‍പ്പിച്ചത്. നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനു മുന്‍പ് സോണിയ റോഡ് ഷോ നടത്തിയിരുന്നു. കോണ്‍ഗ്രസ് സെന്‍ട്രല്‍ ഓഫീസില്‍ പൂജ നടത്തിയ ശേഷമായിരുന്നു റോഡ് ഷോ യും തുടര്‍ന്നുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പണവും.

2004 ലെ കോണ്‍ഗ്രസിന്റെ മുന്നേറ്റം ആരും മറക്കരുതെന്ന് പരോക്ഷമായി ബി.ജെ.പി ക്ക് മുന്നറിയിപ്പ് നല്‍കികൊണ്ടായിരുന്നു സോണിയയുടെ തുടക്കം. 5 ഘട്ട വോട്ടെടുപ്പിന്റെ ഭാഗമായി മേയ് 6 നു ആയിരിക്കും ഇവിടെ തെരെഞ്ഞെടുപ്പ് നടക്കുക. ഈ മണ്ഡലത്തില്‍ നിന്നും 2004,2006, 2009, 2014 വര്‍ഷങ്ങളില്‍ സോണിയ വന്‍ ഭൂരിപക്ഷത്തില്‍ വിജയക്കൊടി പാറിച്ചിരുന്നു. കോണ്‍ഗ്രസിന്റെ എക്കാലത്തെയും ഭാഗ്യ മണ്ഡലമാണ് റായ്ബറേലി

ഡികെ

Share this news

Leave a Reply

%d bloggers like this: