ശ്രീലങ്കന്‍ സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ കോടിശ്വരന്മാരായ സഹോദരങ്ങള്‍; ശ്രീലങ്കയില്‍ മുസ്ലിം വിഭാഗങ്ങള്‍ക്കെതിരെ വന്‍ ജനവികാരം ഉടലെടുക്കുന്നു

ശ്രീലങ്കയില്‍ 359 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടന പരമ്പരകള്‍ക്ക് പിന്നില്‍ കോടിശ്വരന്മാരായ ബിസിനസ് സഹോദരന്മാര്‍. വ്യവസായ കുടുംബത്തിലെ അംഗങ്ങളായ ഇവരാണ് ചാവേറുകളായതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

തലസ്ഥാനമായ കൊളംബോയുടെ പ്രാന്ത പ്രദേശത്ത് സമ്പന്നര്‍ താമസിക്കുന്ന മഹാവെല ഗാര്‍ഡന്‍സില്‍ താമസിക്കുന്ന ബിസിനസ്സ് കുടുബത്തിലെ ഇന്‍സാഫ് ഇബ്രാഹിമും, ഇലാം ഇബ്രാഹിമുമാണ് ബോംബ് സ്വയം പൊട്ടിച്ച് ആളുകളെ കൊലപ്പെടുത്തി ചാവേറുകളായത്. എന്നാല്‍ ഇവരുടെ പേരു വിവരങ്ങള്‍ ശ്രീലങ്ക ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. പ്രാദേശിക മാധ്യമങ്ങളാണ് ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.

33 കാരനായ ഇന്‍സാഫ് ഇബ്രാഹിം ചെമ്പ് കമ്പനിയുടെ ഉടമയാണ്. ഷാ ഗ്രീല ഹോട്ടലില്‍ നടന്ന സോഫ്ടനം നടത്തിയത് ഇയാളാണെന്നാണ് റിപ്പോര്‍ട്ട്. പ്രഭാത ഭക്ഷണത്തിനിടെയായിരുന്നു ഇയാള്‍ അരയില്‍ സ്ഫോടക വസ്തുക്കളുമായി സ്വയം പൊട്ടിത്തെറിച്ച് നിരവധി പേരെ കൊലപ്പെടുത്തിയത്.

ഇയാളുടെ വീട് റെയ്ഡ് ചെയ്യാന്‍ പോലീസ് എത്തിയപ്പോഴാണ് സഹോദരന്‍ ഇലാം ഇബ്രാഹീം സ്ഫോടനം നടത്തിയതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. സ്ഫോടനത്തില്‍ ഇയാള്‍ക്ക് പുറമെ ഭാര്യയും മുന്ന് കുട്ടികളും കൊല്ലപ്പെട്ടു. ഇവരുടെ പിതാവ് മുഹമ്മദ് ഇഹ്രാഹിമിനെ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് അറസ്റ്റ് ചെയ്തു. സുഗന്ധ വ്യഞ്ജന ബിസിനസ്സൂകാരനാണ് ഇയാള്‍.

ദരിദ്രവിഭാഗങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന ഉദാരമതിയായിരുന്നു മുഹമ്മദ് ഇബ്രാഹിം. അദ്ദേഹത്തിന്റെ മക്കള്‍ ഇത്തരത്തില്‍ ഒരു കാര്യം ചെയ്യുമെന്ന് ആരും കരുതിയില്ല’ സമീപവാസിയായ ഫസ്ല എന്നയാള്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. ഇവരുടെ പ്രവര്‍ത്തിമൂലം മുസ്ലീങ്ങള്‍ മുഴുവന്‍ സംശയത്തിന്റെ നിഴലില്‍ ജീവിക്കേണ്ട അവസ്ഥയായെന്നും അവര്‍ പറഞ്ഞു.

ഇലാം ഇബ്രാഹിം പരസ്യമായി തന്നെ തീവ്രവാദ ചിന്തകള്‍ പ്രചരിപ്പിക്കാറുണ്ടെന്നും നാഷണല്‍ തൗഹീദ് ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നുവെന്നും അയാളുടെ കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തി. അതേസമയം അദ്ദേഹത്തിന്റെ സഹോദരന്‍ സൗമ്യമായ നിലപാടുകളാണ് സ്വീകരിച്ചിരുന്നതെന്നും പ്രകൃതക്കാരാനായിരുന്നുവെന്നും അവര്‍ പറഞ്ഞു.

സ്ഫോടനം നടന്ന് രണ്ട് ദിവസം കഴിഞ്ഞാണ് ഉത്തരവാദിത്തം ഐ എസ് ഏറ്റെടുത്തത്. 359 പേരാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. തീവ്രവാദികള്‍ ആക്രമണം നട്ത്തുമെന്ന് മുന്നറിയിപ്പുണ്ടായിട്ടും അധികൃതര്‍ക്ക് കരുതല്‍ നടപടിയെടുക്കാന്‍ കഴിഞ്ഞില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു. പ്രധാനമന്ത്രിയും പ്രസിഡന്റും തമ്മിലുള്ള ഭിന്നതയും ഇതിന് കാരണമായെന്നാണ് സൂചന.

ഡികെ

Share this news

Leave a Reply

%d bloggers like this: