ശ്രീലങ്കയെ കണ്ണീരിലാഴ്ത്തിയ സാത്താന്റെ മാതാവ് കേരളത്തിലും ഉപയോഗിക്കാന്‍ തയ്യാറായി ചാവേറുകള്‍; കേരളം ജാഗ്രതയില്‍

കൊച്ചി :കേരളത്തില്‍ നിന്നും പിടിയിലായ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവിയില്‍ നിന്നും എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ ചികഞ്ഞെടുത്ത വാര്‍ത്ത ഏറെ ഭീതി പടര്‍ത്തുന്നത്. കേരളത്തിലും, ബാംഗ്‌ളൂരിലും പൊട്ടിത്തെറിക്കാന്‍ തയാറായിരിക്കുന്നത് 10 ഓളം ചാവേറുകള്‍.

ഇതറിഞ്ഞതോടെ കേരളവും അതീവ ജാഗ്രതയിലാണ്. ശ്രീലങ്കയില്‍ ഉപയോഗിച്ച ട്രൈ അസറ്റോണ്‍ ട്രൈ പെറോക്സൈഡ് എന്നറിയപ്പെടുന്ന ടി.എ ടി.പി അഥവാ സാത്താന്റെ മാതാവ് എന്ന ഉഗ്ര സ്‌ഫോടക വസ്തു കേരളത്തിലും ഉപയോഗിക്കാന്‍ സാധ്യത ഉണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു. തുര്‍ക്കിയിലെ ഐ.എസ് താവളത്തില്‍ വെച്ചാണ് ചാവേറുകള്‍ ഇതിനുള്ള പരിശീലനം നേടുന്നതെന്നും ചോദ്യം ചെയ്യലില്‍ പിടിക്കപെട്ടയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ശ്രീലങ്കയ്ക്ക് പുറമെ പാരീസ്, ഫിലിപ്പീന്‍സ് സ്‌പോടങ്ങള്‍ക്കും ടി.എ.ടി.പി ആണ് പരിക്ഷിട്ടുള്ളതെന്നു ഐ.സ് ബന്ധമുള്ള കാസര്‍ഗോഡ് സ്വദേശികള്‍ വെളിപ്പെടുത്തിയിരുന്നു. പരിശോധനയില്‍ ടി.എ.ടി.പി കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടാണെന്നുള്ളതും ഭീകരക്ക് സൗകര്യപ്രദമാണ്.

ഡികെ

Share this news

Leave a Reply

%d bloggers like this: