സുരക്ഷ പരിശോധനയിക്കിടെ യാത്രക്കാരന്‍ ഓടി മറഞ്ഞു : ബംഗളുരുവില്‍ കനത്ത ജാഗ്രത നിര്‍ദ്ദേശം

ബംഗളുരു : തെക്കന്‍ സംസ്ഥാനങ്ങളില്‍ ഭീകരര്‍ സ്‌ഫോടനങ്ങള്‍ നടത്തിയേക്കാമെന്ന നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ മുന്നറിയിപ്പ് നിലനില്‍ക്കെ ബാംഗ്ലൂര്‍ മെട്രോ സ്റ്റേഷനില്‍ സംശയാസ്പദമായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ബംഗളുരു മെട്രോ യില്‍ സുരക്ഷാ പരിശോധനകള്‍ക്കിടെ ഒരാള്‍ ഓടി മറഞ്ഞെന്ന് റെയില്‍വേ പോലീസ്.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. മജിസ്റ്റിക് മെട്രോ സ്റ്റേഷനില്‍ ഒരാള്‍ മെറ്റല്‍ ഡിക്ടറ്ററിലൂടെ കടന്നുപോകവേ ബീപ്പ് സൗണ്ട് കേട്ടതിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അടുത്തെത്തുന്നതിനിടെ കറുത്ത വേഷമണിഞ്ഞ ഒരാള്‍ ഓടി മറിഞ്ഞതോടെ ബംഗളുരുവിലെ എല്ലാ മെട്രോ സ്റ്റേഷനുകളിലും ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഇതിന്റെ സി.സി.ടി.വി ദൃശ്യം പോലീസ് പുറത്തുവിട്ടിട്ടുണ്ട്. സുരക്ഷാ പരിശോധനയില്‍ നിന്നും രക്ഷപെട്ടോടിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി.

ഡികെ

Share this news

Leave a Reply

%d bloggers like this: