2019 ലോകസഭ ഇലക്ഷന്‍ ഫലപ്രഖ്യാപന പ്രവചന മത്സരം; ഒന്നാം സമ്മാനം 201 യൂറോ…

ഡബ്ലിന്‍: ഫിസ്ബറോ ഡബ്ലിന്‍ ചലഞ്ചേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ 2019 ലോകസഭ ഇലക്ഷന്‍ ഫലപ്രഖ്യാപന പ്രവചന മത്സരം നടത്തുന്നു. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലെ ഫലം കൃത്യമായി പ്രവചിക്കുന്ന പ്രവചിക്കുന്ന ഒരു വ്യക്തിക്ക് 201 യൂറോ ക്യാഷ് പ്രൈസ് നല്കുന്നതാണ്. ഒന്നില്‍ കൂടുതല്‍ ആള്‍ക്കാര്‍ കൃത്യമായി ഫലം പ്രവചിക്കുക ആണെങ്കില്‍ നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനം ക്കാരനെ കണ്ടെത്തും.

20 മണ്ഡലങ്ങളുടെ ഫലം കൃത്യമായി പ്രവചിക്കുന്ന ഒരാള്‍ക്ക് പോലും കഴിയാതെ വരുന്ന അവസരത്തില്‍ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളില്‍ കൃത്യമായി പ്രവചിച്ച രണ്ട് വ്യക്തികള്‍ക്ക് 51 യൂറോ വീതം പ്രോത്സാഹന സമ്മാനം നല്‍കുന്നതായിരിക്കും. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ വഴിയോ നേരിട്ടോ ഫലം പ്രവചിക്കുന്ന ഫോം ഫില്ല് ചെയ്തു ചെയ്തു നല്‍കേണ്ടതാണ്. നറുക്കെടുപ്പ് മെയ് മാസം ഇരുപത്തിനാലാം തീയതി രാവിലെ 11 മണിക്ക് നടത്തുന്നതായിരിക്കും.

നറുക്കെടുപ്പിന്റെ തല്‍സമയ സംപ്രേഷണം ഫേസ്ബുക്ക് വഴി ഉണ്ടായിരിക്കുന്നതാണ്. ഒരു എന്‍ട്രിക്ക് അഞ്ച് യൂറോയാണ് പ്രവേശന ഫീസ്. നിശ്ചിത ഫീസ് നേരിട്ടോ ബാങ്ക് ട്രാന്‍സ്ഫര്‍ വഴിയോ പേപാല്‍ വഴിയോ ചെയ്യുവുന്നതാണ്. വിജയ്ക്കുള്ള സമ്മാനദാനം കേരള ഹൗസിന്റെ കാര്‍ണിവെലിന് നല്‍കുന്നതായിരിക്കും. മത്സരാര്‍ത്ഥികള്‍ ഡബ്ലിന്‍ ചലഞ്ചേഴ്‌സിന്റെ ഫേസ്ബുക്ക് പേജില്‍ പോയി മത്സരത്തില്‍ പങ്കെടുക്കാം. NB . Your entry is not valid until you pay your entry fee.

https://docs.google.com/forms/d/e/1FAIpQLScGzOgVYhU-ZSRUuD6-NkyiyjnyCKsk68hFa0zQJyHXAnaWJQ/viewform?usp=sf_link

Share this news

Leave a Reply

%d bloggers like this: