ലോക്കല്‍ ബോഡി തെരെഞ്ഞെടുപ്പില്‍ ഫിനഗേലും, ഫിയാന ഫൊളും ഇഞ്ചോടിഞ്ഞു പോരാട്ടം : യൂറോപ്യന്‍ തെരെഞ്ഞെടുപ്പില്‍ ഡബ്ലിന്‍ ശക്തി കേന്ദ്രമാക്കി ഗ്രീന്‍ പാര്‍ട്ടി ; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്

ഡബ്ലിന്‍ : ഇന്നലെ അയര്‍ലണ്ടില്‍ നടന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പില്‍ ഫിനഗേലും, ഫിയാന ഫൊളും ഒപ്പത്തിനൊപ്പമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ഇരുപാര്‍ട്ടികള്‍ക്കും 23 ശതമാനം വോട്ടുകളാണ് പ്രതീക്ഷിക്കുന്നത് .

ഈ തെരഞ്ഞെടുപ്പിലെ എടുത്തു പറയാന്‍ പറ്റുന്ന മറ്റൊരു പ്രത്യേകത ഗ്രീന്‍ പാര്‍ട്ടിയുടെ മുന്നേറ്റമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ 1.6 ശതമാനം വോട്ടുകള്‍ മാത്രം നേടിയ ഗ്രീന്‍ പാര്‍ട്ടി ഇത്തവണ ലോക്കല്‍ ഇലെക്ഷനില്‍ 9 ശതമാനം വോട്ടുകള്‍ നേടുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം.

ഇത്തവണത്തെ തെരെഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വരുമ്പോള്‍ സിന്‍ ഫിന്‍ 12 ശതമാനവും, ലേബര്‍ പാര്‍ട്ടി 6 ശതമാനം വോട്ടുകളും നേടുമെന്നാണ് എക്‌സിറ്റ് പോള്‍ നല്‍കുന്ന സൂചന. ഇന്‍ഡിപെന്‍ഡന്റ് പാര്‍ട്ടിക്ക് 15 ശതമാനം വോട്ടുകളും, സോളിഡാരിറ്റി പി.ബി.പി, ഇന്‍ഡിപെന്‍ഡന്റ്‌സ് ഫോര്‍ ചേഞ്ച്, ഇന്‍ഡിപെന്‍ഡന്റ് അലയന്‍സ് എന്നിവ 2 ശതമാനം , സോഷ്യല്‍ ഡെമോക്രറ്റുകള്‍ക്ക് 3 ശതമാനം എന്നിങ്ങനെ വിവിധ പാര്‍ട്ടികള്‍ വോട്ടുകളും നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യൂറോപ്പ്യന്‍ തെരെഞ്ഞെടുപ്പില്‍ ഡബ്ലിനില്‍ ഗ്രീന്‍ പാര്‍ട്ടി നേടുമെന്നാണ് എക്‌സിറ്റ് പോള്‍ വ്യക്തമാകുന്നത്. മറ്റു രണ്ടു
നിയോജകമണ്ഡലങ്ങളില്‍ കൂടി ഗ്രീന്‍ പാര്‍ട്ടി മുന്നേറാമെന്നും പ്രവചനങ്ങളുണ്ട് . പരിസ്ഥിസ്തി സംരക്ഷണം മുഖ്യ അജണ്ടയാക്കിയ ഗ്രീന്‍ പാര്‍ട്ടിക്ക് രാജ്യത്തു സ്വാധീനം കൂടിവരുന്ന പ്രവണതയും വര്‍ദ്ധിക്കുന്നുണ്ടെന്നാണ് തെരെഞ്ഞെടുപ്പ് നിരീക്ഷകരുടെ വിലയിരുത്തല്‍. ആര്‍.ടി.ഇ / ടി.ജി 4 എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ആണ് പുറത്തു വന്നത്.

ഡികെ

Share this news

Leave a Reply

%d bloggers like this: