ഗാന്ധി നഗറില്‍ അമ്മയുടെ അനുഗ്രം തേടി മോദി

ഗാന്ധിനഗര്‍ : 17 മത് ലോക്‌സഭയിലേക്കുള്ള തെരെഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞു മോദി ഗുജറാത്തില്‍ അമ്മ ഹീരാ ബെന്നിന്റെ അനുഗ്രഹം തേടിയെത്തി. ഇത്തവണത്തെ തകര്‍പ്പന്‍ വിജയത്തോടെ ഗുജറാത്തില്‍ എത്തിയ മോദിക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഗംഭീര വരവേല്‍പാണ് ഒരുക്കിയത്. ജീവിതത്തിലെ സുപ്രധാന നിമിഷങ്ങളില്‍ അമ്മയുമായി സമയം പങ്കിടാറുള്ള മോദി ഇത്തവണയും പതിവ് തെറ്റിച്ചില്ല.

വ്യാഴാഴ്ച മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തു അതികാരത്തിലേറും. ഡല്‍ഹിയില്‍ ഇതിനായുള്ള വിപുലവും, പ്രൗഢവുമായ തയാറെടുപ്പുകള്‍ അവസാനഘട്ടത്തിലെത്തി. അധികാരത്തില്‍ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിന് അടുത്ത അഞ്ച് വര്‍ഷം പ്രാധാന്യം നല്‍കുമെന്നും അഹമ്മദാബാദിലെ റാലിയില്‍ മോദി പറഞ്ഞു. ബിജെപി ഒറ്റയ്ക്ക് 303 സീറ്റും എന്‍ഡിഎ 351 സീറ്റുമാണ് നേടിയത്.

Share this news

Leave a Reply

%d bloggers like this: