നേരിട്ടുള്ള മേയര്‍ നിയമനം : ലീമെറിക്ക് യെസ് പറഞ്ഞപ്പോള്‍ ഇടഞ്ഞു നിന്ന് വാട്ടര്‍ഫോര്‍ഡ്

ലീമെറിക്ക് : ഇ.യു , കൗണ്‍സില്‍ തെരെഞ്ഞെടുപ്പുകള്‍ക്കൊപ്പം നേരിട്ടുള്ള മേയര്‍ വോട്ടെടുപ്പില്‍ ലീമെറിക്കുകാര്‍ മയേറെ നേരിട്ടു തിരഞ്ഞെടുക്കാന്‍ സമ്മതം മൂളി. എന്നാല്‍ വാട്ടര്‍ഫോര്‍ഡ് പ്ലെബിസിറ്റ് തള്ളിക്കളയുകയും ചെയ്തു. കോര്‍ക്കിലെ വോട്ടെടുപ്പ് ഫലം ഇതുവരെ പുറത്ത് വന്നില്ല. ലീമെറിക്ക് , വാട്ടര്‍ഫോര്‍ഡ് , കോര്‍ക്ക് നഗരങ്ങളിലേക്ക് മയേറെ നേരിട്ട് തിരഞ്ഞെടുക്കുന്ന നിയമം മാസങ്ങള്‍ക് മുന്‍പ് നിലവില്‍ വരുകയും ഹിത പരിശോധനയ്ക്ക് വെയ്ക്കുകയും ചെയ്യുകയായിരുന്നു.

നഗരങ്ങളുടെ സമഗ്രവികസനം ലക്ഷ്യമിട്ടാണ് ഈ നഗരങ്ങളില്‍ മേയര്‍ നിയമനം നേരിട്ട് നടത്താനുള്ള അനുവാദം തേടിയത്. നിലവിലെ നിയമം അനുസരിച് കൗണ്‍സിലുകളാണ് മയേറെ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ജനങ്ങള്‍ക്ക് നേരിട്ട് മേയറെ തിരഞ്ഞെടുക്കാനുള്ള അവസരം നല്‍കുന്നതാണ് ഈ നിയമം.

Share this news

Leave a Reply

%d bloggers like this: