ഹോസ്പിറ്റല്‍ സപ്പോര്‍ട്ട് സ്റ്റാഫ്സിനെ അവിദഗ്ധ തൊഴിലാളികളെന്ന് അപമാനിച്ച മന്ത്രി ലിയോ വരേദ്കറിനെതിരെ വ്യാപക പ്രതിഷേധം

ഡബ്ലിന്‍: ഹോസ്പിറ്റല്‍ സപ്പോര്‍ട്ട് സ്റ്റാഫ് സമരത്തെ അപമാനിച്ച മന്ത്രി ലിയോ വരേദ്കറിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസത്തെ ജീവനക്കാരുടെ പണിമുടക്കിനെക്കുറിച്ച് മന്ത്രി നടത്തിയ പരാമര്‍ശമാണ് വിവാദം സൃഷ്ടിച്ചത്. ജീവനക്കാരെ അവിദഗ്ധ തൊഴിലാളികളെന്ന് അധിക്ഷേപിച്ചതിലൂടെ സമരം നടത്തിയ ജീവനക്കാരെ പരിഹസിക്കുകയാണ് മന്ത്രി ചെയ്തതെന്ന് സമരത്തില്‍ പങ്കെടുത്ത് സംഘടനാ അംഗങ്ങള്‍ ആരോപണം ഉന്നയിച്ചു.

രാജ്യത്തെ തൊഴില്‍ മേഖലയില്‍ ഗ്രെയ്ഡ് കൂടിയ ജീവനക്കാര്‍ക്ക് ശമ്പളവും പ്രമോഷനും അനുവദിക്കപ്പെടുമ്പോള്‍ താഴെത്തട്ടിലുള്ള ജീവനക്കാര്‍ക്ക് ഇത് നിഷേധിക്കുന്ന സമീപനം ശരിയല്ലെന്നും സമരക്കാര്‍ തുറന്നടിച്ചു. ജീവനക്കാര്‍ തമ്മില്‍ വലിയ സാമ്പത്തികാന്തരം ഉണ്ടാക്കുന്ന തൊഴില്‍ നിയമങ്ങള്‍ മാറേണ്ടതുണ്ടെന്നും ഇവര്‍ പറയുന്നു.

ഇവരുടെ സമര ദിവസം തന്നെ ജുഡീഷ്യറിക്ക് ശമ്പള വര്‍ദ്ധനവ് പ്രഖ്യാപിച്ച സര്‍ക്കാര്‍ ഹോസ്പിറ്റല്‍ സപ്പോര്‍ട്ട് സ്റ്റാഫ് സമരത്തെ പുച്ഛിക്കുകയാണ് ചെയ്തതെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. മന്ത്രി ലിയോ വരേദ്കര്‍ ഇടയ്ക്കിടെ നടത്തുന്ന ഇത്തരം പരാമര്‍ശങ്ങള്‍ ഫിനഗേലിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കാന്‍ കാരണമാകുന്നുണ്ടെന്ന് രാഷ്ട്രീയ സര്‍വേകള്‍ വിശകലനം ചെയ്തിരുന്നു.

Share this news

Leave a Reply

%d bloggers like this: